HOME
DETAILS

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; ഉപഭോക്താക്കള്‍ പ്രതിസന്ധിയില്‍

  
January 06, 2026 | 3:43 AM

chicken prices surge in kerala despite record new year sales

 

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുകയാണ് കോഴിയിറച്ചിയുടെ വില . 250 രൂപയിലധികമാണ് 1 കിലോ കോഴിയിറച്ചി ലഭിക്കാന്‍ കേരളത്തില്‍ നല്‍കേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക്  200 രൂപ ആയിരുന്നു കിലോയ്ക്ക് വില. അതോടൊപ്പം, സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പുതുവല്‍സര ദിനത്തിലെ കോഴിയിറച്ചി വില്‍പനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. മാത്രമല്ല ന്യൂ ഇയര്‍ ദിവസം വലിയ കുതിച്ചു ചാട്ടമാണുണ്ടായതെന്ന കണക്കുകളും പുറത്തുവന്നിരുന്നു.

 സാധാരണ ദിവസങ്ങളില്‍ ഹോട്ടലുകളിലേക്കും വീടുകളിലേക്കുമുള്‍പ്പെടെ ഒരു ദിവസം ശരാശരി 22 ലക്ഷം കിലോ ആണ് വില്‍പ്പന നടത്താറുള്ളത്. ഇതില്‍ സീസണ്‍ അനുസരിച്ച് ചെറിയ വ്യത്യാസമുണ്ടാകാറുമുണ്ട്. എന്നാല്‍, പുതുവര്‍ഷത്തലേന്ന് 32 ലക്ഷം കിലോ കോഴിയിറച്ചിയാണ് കേരളത്തില്‍ വിറ്റു പോയത്.

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ ഒന്നര ലക്ഷം കിലോ ഇറച്ചിയോളം വില്‍പ്പനയും നടത്തിയിരുന്നു. 84,000 കിലോ കോഴിയറിച്ചി വില്‍പ്പന നടത്തിയ വയനാടാണ് ലിസ്റ്റില്‍ ഏറ്റവും പിന്നില്‍. മൂന്നര ലക്ഷം കിലോ ഇറച്ചി വിറ്റ മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളാണ് ലിസ്റ്റില്‍ ആദ്യ ഇടം നേടിയിട്ടുള്ളത്. എന്നാല്‍ വിലക്കയറ്റം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ സാധാരണ ഉപഭോക്താക്കള്‍ക്കത് വലിയ പ്രതിസന്ധിയാകും.

സിവില്‍ സപ്ലൈസ് വിഭാഗം കര്‍ശനമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കട അടപ്പ് സമരത്തിലേക്ക് വരെ പോകുമെന്ന് കോഴിക്കോട്ടെ ചിക്കന്‍ വ്യാപാരി വ്യവസായി സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലഗോണ്‍ കോഴി ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയായിട്ടുണ്ട്. സ്പ്രിങിന് കിലോയ്ക്ക് 340 രൂപയായി വര്‍ധിച്ചു. ക്രിസ്മസ്, ന്യൂ ഇയര്‍, ആഘോഷങ്ങള്‍ക്ക് ശേഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്നും ചെറുകിട വ്യാപാരികള്‍ പറയുന്നു. എന്നാല്‍, കേരളത്തില്‍ കോഴിയിറച്ചിയുടെ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതുമാണ് ഇതിന് കാരണമെന്ന് മറ്റൊരു വാദവുമുണ്ട്.

 

 

Chicken prices in Kerala have risen sharply, crossing ₹250 per kilogram in many areas, even as demand remained strong during the New Year period. While broiler chicken was priced around ₹200 per kg two weeks ago, prices have continued to climb amid claims of reduced production, lower interstate supply, and alleged artificial shortages created by large farm owners. Data shows that chicken sales jumped from a daily average of 22 lakh kg to 32 lakh kg on New Year’s Eve, with Malappuram, Ernakulam, and Kozhikode recording the highest sales. Traders warn that if prices keep rising without government intervention, protests and shop closures may follow, leaving consumers under increasing pressure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  5 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  5 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  5 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  5 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  5 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  5 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  5 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  5 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  5 days ago