HOME
DETAILS

എസ്.ഐ.ആര്‍:ഹിയറിങ് നോട്ടിസിലും വ്യക്തതയില്ല, ഹാജരാക്കേണ്ട രേഖകള്‍ കൃത്യമായി പറയുന്നില്ലെന്ന് റിപ്പോര്‍ട്ട്

  
Web Desk
January 06, 2026 | 4:17 AM

confusion over sir hearing notices during intensive voter list revision in kerala

പാലക്കാട്: എസ്.ഐ.ആര്‍ ഹിയറിങ്ങ് നോട്ടിസിലും വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട്. ഏത് രേഖകളാണ് ഹാജരാക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൗരത്വ ഭേദഗതി നിയമപ്രകാരം ഓരോ പ്രായത്തില്‍ ഉള്ളവര്‍ക്കും വ്യത്യസ്ത രേഖകള്‍ ഹാജരാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമം, വ്യക്തി വിവരങ്ങള്‍ അടങ്ങിയ ഹിയറിങ്ങ് നോട്ടിസില്‍ ആരുടെയെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടില്ല. ജനന തിയതിയും ജനന സ്ഥലവുമുള്ള രേഖകളാണ് ഹാജരാക്കേണ്ടത് എന്നിരിക്കെ 13 രേഖകളും ഹിയറിങ്ങ് നോട്ടിസില്‍ രേഖപെടുത്തിയതാണ് ആശയകുഴപ്പം സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വോട്ടര്‍മാര്‍ക്ക് സഹായകരമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഹിയറിങ്ങിനായി രേഖകള്‍ ഇല്ലാത്തവര്‍ക്ക് യുദ്ധകാലടിസ്ഥാനത്തില്‍ അവ ലഭ്യമാകുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ രേഖകള്‍ക്ക് ഫീസ് അനുവദിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ നിര്‍ദേശത്തിലുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കുന്ന സേവന ഫീസ് ലഘൂകരിക്കാന്‍ ഐ.ടി വകുപ്പിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തിലുണ്ട്.  മുന്‍കൂര്‍ അനുമതിയില്ലാത്ത അവധിയും അനുവദിക്കില്ല. സര്‍ക്കാര്‍ നേരത്തെ വോട്ടര്‍മാരെ സഹായിക്കുന്നതിനായി വില്ലേജ് ഓഫിസ് അടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിരുന്നു. ഇതുകൂടാതെ ഹിയറിങ് സമയത്ത് ആവശ്യമായ വളണ്ടിയര്‍മാരെ ലഭ്യമാക്കാനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. 

മുഖ്യമന്ത്രിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

സൗജന്യ രേഖകള്‍: 
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് അവ അടിയന്തരമായി ലഭ്യമാക്കും. ഇതിനായി ഈ കാലയളവില്‍ ഈടാക്കേണ്ടി വരുന്ന ഫീസുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു.
വില്ലേജ് തല ഹെല്‍പ്പ് ഡെസ്‌കുകള്‍: 
എല്ലാ വില്ലേജ് ഓഫീസുകളിലും സഹായികളെ ഉള്‍പ്പെടുത്തി ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും. സ്ഥലപരിമിതിയുള്ള വില്ലേജ് ഓഫീസുകള്‍ക്ക് പകരം അടുത്തുള്ള പൊതു കെട്ടിടങ്ങള്‍ ഉപയോഗിക്കാം.
കെ-സ്മാര്‍ട്ട് സേവനം: 
കെ-സ്മാര്‍ട്ട് വഴിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുന്നുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കണം. ക്യാമ്പുകളില്‍ കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌കുകളും ഉണ്ടാകും.
ഉദ്യോഗസ്ഥ നിയന്ത്രണം: 
വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഈ കാലയളവില്‍ സ്ഥലം മാറ്റാന്‍ പാടില്ല. ഒഴിവുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (BLO) തസ്തികകള്‍ രണ്ടു ദിവസത്തിനകം നികത്തണം.
അക്ഷയ സെന്ററുകള്‍: 
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് കുറയ്ക്കാന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

അതിനിടെ, തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഹരജികള്‍ സുപ്രിംകോടതി ഇന്ന്  പരിഗണിക്കും. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജികളിലും ഇന്ന് വാദം കേള്‍ക്കും. കേരളത്തിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജികള്‍ ഈ മാസം 15നാണ് സുപ്രിംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

 സംസ്ഥാനത്തെ കരട് പട്ടിക പുറത്തിറക്കിയപ്പോള്‍ 24,08,503 പേരാണ് പുറത്തായത്. ആകെ 2,54,42,352 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഒഴിവാക്കപ്പെട്ടവര്‍ പുതുതായി ഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിയമം.

 

reports highlight lack of clarity in sir hearing notices regarding required documents for voters. the kerala government has directed district collectors to provide documents free of cost, set up village-level help desks, and reduce akshaya service fees during the intensive voter list revision process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

ദേശീയ പണിമുടക്ക് തുടങ്ങി; ബാങ്ക്, സര്‍ക്കാര്‍ സര്‍വിസുകള്‍ മുടങ്ങും; പി.എസ്.സി പരീക്ഷ മാറ്റി 

Kerala
  •  a day ago
No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a day ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  a day ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  a day ago
No Image

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  a day ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  a day ago
No Image

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

Kerala
  •  a day ago
No Image

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം

uae
  •  a day ago