മുന്‍ കേന്ദ്രമന്ത്രി സുരേഷ് കമാല്‍ഡി അന്തരിച്ചു
മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ പുണെയിലെ ദീന്‍നാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു മരണം.
പുനെയില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായിരുന്നു സുരേഷ് കമാല്‍ഡി. 1980ല്‍ രാജ്യസഭയിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. തുടര്‍ച്ചയായി മൂന്ന് തവണ രാജ്യസഭ എം.പിയായി. 1996, 2004, 2009കളിലെ ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പുണെയില്‍ മത്സരിച്ചു ജയിച്ചു. നരസിംഹ റാവു സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായി.
1992ല്‍ ദേശീയ ഗെയിംസ് പുനെയില്‍ നടത്തുന്നതിനു മുന്‍കൈയെടുത്തു. പുനെയുടെ വികസനത്തിന് തുടക്കം കുറിച്ചത് അതോടെയാണ് എന്നാണ് വിലയിരുത്തല്‍.
2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതു മുതല്‍ പൊതുരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കേസുകളില്‍ പിന്നീട് അനുകൂല വിധിയുണ്ടായി. ഇതേ കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസ് കഴിഞ്ഞ ഏപ്രിലിലാണ് ഡല്‍ഹി പ്രത്യേക കോടതി റദ്ദാക്കിയത്.
പുനെയില്‍, കല്‍മാഡി ഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നോടെ നവിപേത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ: മീര കല്‍മാഡി.
senior congress leader and former union minister suresh kalmadi passed away at the age of 81 while undergoing treatment in pune. a former mp and ex-chairman of the indian olympic association, he played a key role in pune’s development and national sports administration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."