'ഇത് ചരിത്രം, ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ?' കെ.എസ്.ആര്‍.ടി.സിയുടെ റെക്കോര്‍ഡ് വരുമാനത്തിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി റെക്കോര്‍ഡ് വരുമാനം നേടിയ സന്തോഷം പങ്കുവെച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസത്തെ വരുമാനം 13.01 കോടി രൂപയിലെത്തിയെന്ന് മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജനുവരി അഞ്ച് (തിങ്കളാഴ്ച)യിലെ വരുമാനമാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ആ ദിവസം മാത്രം ടിക്കറ്റ് വരുമാനം 12.18 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനം 0.83 കോടി രൂപയുമാണ്. ഇത് രണ്ടും ഉള്‍പ്പെടെ13.01 കോടിയാണ് അന്നത്തെ വരുമാനമെന്ന് മന്ത്രി പേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ കുറിപ്പ് വായിക്കാം
ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ? ചരിത്രത്തില്‍ ഇത് ആദ്യമാണ്. ഈ നേട്ടത്തില്‍ നമ്മള്‍ക്ക് അഭിമാനിക്കാം..നമ്മള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍കൂടി ഗടഞഠഇ യുടെ ജീവനക്കാര്‍ തെളിയിച്ചു. പ്രിയപ്പെട്ട എന്റെ ഗടഞഠഇ ജീവനക്കാരേ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു..നമ്മള്‍ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവര്‍ത്തനംകൊണ്ടാണ്..ഇനിയും ഏറെ ദൂരം നമ്മള്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്..നമ്മള്‍ക്ക് കഴിയും, നിങ്ങള്‍ കൂടെ നിന്നാല്‍ മതി..
.....................................
.......................................
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ്...
05.01.2026 ലെ ആകെ വരുമാനം 13.01 കോടി
(ടിക്കറ്റ് വരുമാനം 12.18 Cr.
ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)
................................................................
ഗടഞഠഇ ഇങഉ ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും, ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആര്‍ടിസിക്ക് സഹായകരമാകുന്നത്. കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആര്‍ടിസി കൈവരിച്ചത്.
ഞാന്‍ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്‌ക്കരണ നടപടികളും, കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ പ്രവര്‍ത്തനങ്ങളും 'സ്വയംപര്യാപ്ത കെഎസ്ആര്‍ടിസി' എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആര്‍ടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ തുടര്‍ച്ചയായ, ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഗടഞഠഇ ഇങഉ ഡോ.പ്രമോജ് ശങ്കറിനും മാനേജ്‌മെന്റിനും ഗടഞഠഇ യുടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു.... വിശ്വാസ്യത പുലര്‍ത്തി കെഎസ്ആര്‍ടിസിയോടോപ്പം നില്‍ക്കുന്ന എല്ലാ യാത്രക്കാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു...
കെബി ഗണേഷ് കുമാര്‍
ഗതാഗത വകുപ്പ് മന്ത്രി
.
kerala transport minister k b ganesh kumar expressed happiness over ksrtc achieving record revenue, highlighting improved operations and financial performance of the state-run transport corporation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."