സോണിയാ ഗാന്ധി ആശുപത്രിയില്‍; ആശങ്കജനകമായ സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എ.ഐ.സി.സി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ന്യൂഡല്‍ഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡല്‍ഹിയിലെ തണുപ്പും വായുമലിനീകരണവുമാണ് ശ്വാസതടസത്തിനിടയാക്കിയത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ സോണിയാ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതര്‍ പറഞ്ഞു.
പതിവ് പരിശോധനകള്‍ക്കായാണ് സോണിയ ആശുപത്രിയിലെത്തിയത്. എന്നാല്‍ ശ്വാസ തടസ്സവും ചുമയുമുള്ളതിനാല്‍ ചികിത്സയില്‍ തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സോണിയാ ഗാന്ധിക്ക് 79 വയസ്സ് തികഞ്ഞത്.
രാജ്യ തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായു നിലവാരം അങ്ങേഅറ്റം മോശം നിലയിലാണിപ്പോഴും. ശരാശരി എക്യു.ഐ 400ലാണുള്ളത്. വിവിധയിടങ്ങളില്‍ ഇത് 450 ന് മുകളിലാണ്. പുകമഞ്ഞ് മൂടിയ അന്തരീക്ഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം കൂടിയതും ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിന് ഇടയാക്കുന്നു. ട്രെയിന്‍, വ്യോമ ഗതാഗതങ്ങളെയും തടസ്സപ്പെടും വിധം രൂക്ഷമാണ് മലിനീകരണം.
senior congress leader and former aicc president sonia gandhi was admitted to a delhi hospital after experiencing breathing difficulties caused by cold weather and severe air pollution. doctors said her condition is stable and she is responding well to treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."