HOME
DETAILS

സഞ്ജുവൊക്കെ ഇവന് പുറകിൽ; കേരളത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് വിഷ്ണു വിനോദ്

  
Web Desk
January 06, 2026 | 12:04 PM

Vishnu Vinod creates history with Kerala in List A cricket

അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റിൽ കേരളത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് വിഷ്ണു വിനോദ്. വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെയുള്ള മത്സരത്തിൽ  തകർപ്പൻ പ്രകടനമാണ് വിഷ്ണു നടത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 84 പന്തിൽ പുറത്താവാതെ 162 നേടിയാണ് വിഷ്ണു കേരളത്തിന്റെ വിജയശില്പിയായത്. 13 ഫോറുകളും 14 കൂറ്റൻ സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

മത്സരത്തിൽ നേടിയ 14 സിക്സുകൾക്ക് പിന്നാലെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായും വിഷ്ണു വിനോദ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. സ്വന്തം റെക്കോർഡ് തകർത്തുകൊണ്ടാണ് വിഷ്ണു വീണ്ടും അമ്പരപ്പിച്ചത്. 2019 ചണ്ടീഗണ്ടിനെതിരെ 11 സിക്സുകൾ ആയിരുന്നു വിഷ്ണു നേടിയിരുന്നത്. കേരള ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും ഈ നേട്ടത്തിൽ വിഷ്ണുവിനൊപ്പമുണ്ട്. 

ഈ വർഷമാണ് രോഹൻ കുന്നുമ്മൽ ജാർഖണ്ഡിനെതിരെ 11 സിക്സുകൾ നേടിയത്. മത്സരത്തിൽ രോഹൻ 78 പന്തിൽ 124 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും 11 സിക്സുകളും അടങ്ങുന്നതായിരുന്നു കേരള ക്യാപ്റ്റന്റെ ഇന്നിംഗ്സ്. 

ഈ പട്ടികയിൽ ഇവർക്ക് പുറകിലുള്ളത് സഞ്ജു സാംസണും റോബിൻ ഉത്തപ്പയുമാണ്. ഇരുവരും 10 സിക്സുകൾ വീതമാണ് നേടിയത്. സഞ്ജു 2019ൽ ഗോവക്കെതിരെയും  ഉത്തപ്പ 2021ൽ ബീഹാറിനെതിരെയുമാണ് 10 സിക്സുകൾ നേടിയത്. 

അതേസമയം മത്സരത്തിൽ പുതുച്ചേരിക്കെതിരെ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസിന്‌ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു. 

വിഷ്ണുവിന് പുറമെ കേരളത്തിനായി ബാബ അപരജിത്‌ അർദ്ധ സെഞ്ച്വറിയും നേടി. 69 പന്തിൽ 63 റൺസാണ് താരം നേടിയത്. കേരളത്തിനായി ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് എംഡി നിതീഷ് ആണ്. എതിരാളികളുടെ നാല് വിക്കറ്റുകളാണ്‌ താരം നേടിയത്. ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ്മ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബിജു നാരായണൻ, അപരജിത്‌ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Vishnu Vinod creates history with Kerala in List A cricket. Vishnu performed brilliantly in the match against Puducherry in the Vijay Hazare Trophy. The player shone by scoring a century in the match. After hitting 14 sixes in the match, Vishnu Vinod has once again become the player who has hit the most sixes for Kerala in a single match in List A cricket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  21 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a day ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago