HOME
DETAILS

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് ഗണേഷ് കുമാർ

  
Web Desk
January 06, 2026 | 12:14 PM

ksrtc record collection daily revenue hits 12 crore as k b ganesh kumar confirms pathanapuram candidacy

തിരുവനന്തപുരം:വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ നിലപാട് മന്ത്രി വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പിലും പത്തനാപുരം മണ്ഡലത്തിൽ തന്നെയാകും താൻ ജനവിധി തേടുകയെന്ന് ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഈ സർക്കാരിന്റെ നേതൃത്വത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രനേട്ടവുമായി കെഎസ്ആർടിസി

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേട്ടം കൈവരിച്ച് കെഎസ്ആർടിസി. 2026 ജനുവരി 5 തിങ്കളാഴ്ച മാത്രം ടിക്കറ്റ് ഇനത്തിൽ 12.18 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടിക്കറ്റ് ഇതര വരുമാനം കൂടി ചേർത്തുള്ള ആകെ വരുമാനം 13.02 കോടി രൂപയായി ഉയർന്നു.

ശബരിമല മാത്രമല്ല കാരണം

ശബരിമല സീസൺ ആയതുകൊണ്ട് മാത്രം ലഭിച്ച വർദ്ധനവല്ല ഇതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ശബരിമല സീസണെ അപേക്ഷിച്ച് രണ്ട് കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. കെഎസ്ആർടിസിയിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ വിജയമാണിതെന്നും ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിംഗ് സ്കൂളുകളും ലക്ഷ്വറി ബസുകളും

കെഎസ്ആർടിസിയുടെ കീഴിലുള്ള 21 ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് ഇതുവരെ 4.26 കോടി രൂപ സമാഹരിക്കാൻ സാധിച്ചു. വിമാനത്തിലേതിന് സമാനമായ സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ നിരത്തിലിറങ്ങും. പാൻട്രി അടക്കമുള്ള ആധുനിക സൗകര്യങ്ങൾ ഈ ബസുകളിലുണ്ടാകും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം - എറണാകുളം റൂട്ടിലാകും സർവീസ്. കൂടാതെ, നടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  15 minutes ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  18 minutes ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  20 minutes ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  27 minutes ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  31 minutes ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  36 minutes ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  an hour ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  an hour ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  an hour ago