മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ; വിവരങ്ങൾ മറച്ചുവെച്ചതിന് സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി
പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ യു.പി സ്കൂൾ അധ്യാപകൻ അനിലിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. എ.ഇ.ഒ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പീഡനവിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ ഒളിച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ മാനേജരെ അയോഗ്യനാക്കാനും വിദ്യാഭ്യാസ ഉപഡയറക്ടർക്ക് എ.ഇ.ഒ ശുപാർശ നൽകി.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെത്തുടർന്ന് പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ വകുപ്പ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ ഇവർക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകും.
നവംബർ 29 ന് ആണ് അധ്യാപകനായ അനിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബർ 18 ന് ആണ് പീഡന വിവരം വിദ്യാർഥി സഹപാഠിയോട് വെളിപ്പെടുത്തുന്നത്. ഇത് വഴി അധ്യാപകരും വിവരമറിഞ്ഞു. എന്നാൽ ഡിസംബർ 19 സ്കൂൾ മാനേജ്‌മെന്റ് അധ്യാപകനെതിരെ ആഭ്യന്തര നടപടിയെടുത്തുവെങ്കിലും പൊലിസിനെയോ ചൈൽഡ് ലൈനെയോ അറിയിച്ചില്ല എന്നത് ഗുരുതര അനാസ്ഥയാണ്.
സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവരം മറച്ചുവെക്കാൻ സ്കൂൾ അധികൃതർ ബോധപൂർവം ശ്രമിച്ചുവെന്നും പൊലിസ് അന്വേഷിച്ചെത്തിയപ്പോൾ മാത്രമാണ് ചൈൽഡ് ലൈനിൽ പരാതി നൽകാൻ സ്കൂൾ തയ്യാറായതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടത് പോക്സോ നിയമപ്രകാരം ഗൗരവകരമായ കുറ്റമാണ്.
the education department has suspended anil, a up school teacher in malampuzha, palakkad, following allegations of drugging and sexually assaulting a student. the action was taken based on an investigation report submitted by the aeo. beyond the teacher’s arrest, the school management is facing severe legal consequences for negligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."