HOME
DETAILS

സഞ്ജുവടക്കമുള്ള എട്ട് പേർക്കൊപ്പം ചരിത്രത്തിലെ ആദ്യ താരമായി; രാജസ്ഥാന്റെ പുത്തൻ താരം തിളങ്ങുന്നു

  
January 06, 2026 | 12:55 PM

Hyderabad player Aman Rao shines in Vijay Hazare Trophy with double century

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങി ഹൈദരാബാദ് താരം അമൻ റാവു. ബംഗാളിനെതിരായ മത്സരത്തിലാണ് അമൻ റാവു ഇരട്ട സെഞ്ച്വറി നേടിയത്. 154 പന്തിൽ പുറത്താവാതെ 200 റൺസ് നേടിയാണ് താരം മികവ് കാണിച്ചത്. 12 ഫോറുകളും 13 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് അമൻ റാവുവിന്റെ പ്രകടനം. 

സീസണിലെ രണ്ടാമത്തെ ഡബിൾ സെഞ്ച്വറി ആണിത്. ഒഡീഷ താരം സ്വസ്തിക് സമാൽ ആണ് ഇതിനു മുമ്പ് ഈ സീസണിൽ ഇരട്ട സെഞ്ച്വറി നേടിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് താരം നേടുന്ന ആദ്യ ഡബിൾ സെഞ്ച്വറി ആണിത്. 

വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ താരമാണ് അമൻ റാവു. മലയാളി താരം സഞ്ജുവടക്കമുള്ള എട്ട് താരങ്ങളാണ് റാവുവിനു മുമ്പായി വിജയ് ഹസാരെയിൽ ഡബിൾ സെഞ്ച്വറി നേടിയത്. ഐപിഎൽ 2026ൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് താരം കളിക്കുക. ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ സ്വന്തമാക്കിയത്.

അതേസമയം ഒഡീഷക്കെതിരായ മത്സരത്തിൽ 107 റൺസിന്റെ കൂറ്റൻ വിജയമാണ് ഹൈദരാബാദ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 44.4 ഓവറിൽ 245 റൺസിന്‌ ഓൾ ഔട്ടായി. 

Hyderabad player Aman Rao shines in Vijay Hazare Trophy with double century. Aman Rao scored a double century in the match against Bengal. The player showed his excellence by scoring 200 runs not out in 154 balls. Aman Rao's performance included 12 fours and 13 huge sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  9 days ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  9 days ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  9 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  9 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  9 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  9 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  9 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  9 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  9 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  9 days ago