കരൂർ ദുരന്തം: വിജയ് ജനുവരി 12ന് ഹാജരാകണം; സമൻസ് അയച്ച് സിബിഐ
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് ജനുവരി 12 ന് സിബിഐക്ക് മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സമൻസ് അയച്ചു.
2025 സെപ്റ്റംബറിൽ കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിരക്കിൽപ്പെട്ട് 41 പേർ മരിമക്കുകയും, 60-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പതിനായിരം പേരെ ഉൾക്കൊള്ളാവുന്ന സ്ഥലത്ത് അനുവദനീയമായതിലും ഇരട്ടി ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പൊലിസിന്റെ കണ്ടെത്തൽ. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച, കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയവയും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
സംഭവത്തിൽ ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകനെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതിയാണ് കരൂർ ദുരന്തം സിബിഐയ്ക്ക് വിട്ടത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിജയ്‌യെ സിബിഐ നേരിട്ട് വിളിച്ചുവരുത്തുന്നത്. ദുരന്തത്തെത്തുടർന്ന് വിജയ്‌ക്കും ടിവികെക്കുമെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
The Central Bureau of Investigation (CBI) has summoned Tamilaga Vettri Kazhagam (TVK) chief Vijay to appear for questioning on January 12 in connection with the Karur stampede case, which claimed 41 lives and injured over 60 people during a political rally in September 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."