HOME
DETAILS

പാലക്കാട് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

  
January 06, 2026 | 1:30 PM

post-mortem report reveals suicide in kalladikode elderly womans death

പാലക്കാട്: കല്ലടിക്കോട് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കല്ലടിക്കോട് ചുങ്കംകാട് സ്വദേശിനി അലീമയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. 

രണ്ട് ദിവസമായി അലീമയെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ മകളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മരിച്ച അലീമ വീട്ടിൽ തനിച്ചായിരുന്നു താമസം. കാലിന് സ്വാധീനക്കുറവുള്ള ഇവർ മകളുമായോ അയൽക്കാരുമായോ അധികം അടുപ്പം പുലർത്തിയിരുന്നില്ല.

വീടിന്റെ വാതിൽ പൂട്ടിയിരുന്നില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം അലീമയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. 

The post-mortem report has confirmed that the death of 70-year-old Aleyema, found dead in her home in Kalladikode's Chungamkad, was a suicide. Her body was discovered in a burnt state in her bedroom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, കോടതി സ്വാഭാവികജാമ്യം അനുവദിച്ചു

Kerala
  •  13 days ago
No Image

ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ തിരിച്ചറിഞ്ഞതായി യു.എസ് 

National
  •  13 days ago
No Image

കോടതിയിൽ ആൾമാറാട്ടം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാക്കിയത് 'സ്ഥിരം ജാമ്യക്കാരനെ'; പേര് മാറിപ്പോയതോടെ കളി പാളി, അഭിഭാഷക കുടുക്കിൽ

crime
  •  13 days ago
No Image

മെസ്സിയും റൊണാൾഡോയും പിന്നിൽ; പെനാൽറ്റിയിൽ ഞാനാണ് മികച്ചവൻ: വെല്ലുവിളിയുമായി മെക്സിക്കൻ താരം

Football
  •  13 days ago
No Image

എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി

National
  •  13 days ago
No Image

ഖാംനഈയുടെ പിന്‍ഗാമിയായി മകന്‍? മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോര്‍ട്ട്

International
  •  13 days ago
No Image

സഊദിയിലെ സി.ഐ.എ ആസ്ഥാനത്തിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം; പതിച്ചത് രണ്ട് ഡ്രോണുകള്‍  | Iran & US-Isreal Attack Live

Saudi-arabia
  •  13 days ago
No Image

സഞ്ജുവിന് ഇംഗ്ലിഷ് പരീക്ഷ പാസാകണം; ഇംഗ്ലണ്ടിനോട് കാത്തിരിക്കുന്നത് പേസ് ഭീഷണി

Cricket
  •  13 days ago
No Image

സുപ്രിംകോടതി വിധിക്ക് പുല്ലുവില; പുതുക്കാതെ സംവരണ പട്ടിക

National
  •  13 days ago
No Image

ജാതി-സമുദായ സെൻസസ് ആര് നടത്തും?

latest
  •  13 days ago