HOME
DETAILS

അവൻ സച്ചിനെയും തോൽപ്പിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ ഓസീസ് താരം

  
January 06, 2026 | 1:34 PM

Darren Lehmann has praised Englands Joe Root performance in test

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഡാരൻ ലേമാൻ. സർ ഡൊണാൾഡ് ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും മികച്ച താരമെന്നാണ് റൂട്ടിനെ ഡാരൻ ലേമാൻ വിശേഷിപ്പിച്ചത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ എല്ലാ റെക്കോർഡുകളും റൂട്ട് തകർക്കുമെന്നും മുൻ ഓസീസ് താരം അവകാശപ്പെട്ടു. 

''ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടിയാൽ സ്റ്റാറ്റ്സ് പ്രകാരം ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും മികച്ച താരം അദ്ദേഹമായിരിക്കുമെന്ന്. അദ്ദേഹം എല്ലാ റെക്കോർഡുകളും തകർക്കും. അദ്ദേഹം സച്ചിനെ മറികടക്കും. മറ്റാരേക്കാളും കൂടുതൽ സെഞ്ച്വറികൾ നേടും'' ഡാരൻ ലേമാൻ പറഞ്ഞു. 

ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിന്റെ അടുത്തെത്തി നിൽക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മാസ്റ്റർ ബ്ലാസ്റ്ററിനെ മറികടക്കാൻ റൂട്ടിന് ഇനി വെറും 2000ത്തോളം റൺസ് മാത്രം മതി. 

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി റൂട്ട് സെഞ്ച്വറി നേടിയിരുന്നു. 242 പന്തിൽ 160 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റൂട്ടിന് സാധിച്ചു. ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ടിന്റെ കുതിപ്പ്. 13922 റൺസാണ് റൂട്ട് ഇതുവരെ ടെസ്റ്റിൽ നേടിയിട്ടുള്ളത്. 13378 റൺസ് നേടിയ പോണ്ടിങ്ങാണ് റൂട്ടിന്റെ പുറകിൽ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്. 15921 റൺസുമായാണ് സച്ചിൻ ഒന്നാം സ്ഥാനത്തുള്ളത്. 

Former Australian cricketer Darren Lehmann has praised England's Joe Root for his excellent form in Test cricket. He described Root as the best player since Sir Donald Bradman. The former Australian cricketer also claimed that Root will break all the records of Indian legend Sachin Tendulkar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  6 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  6 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago