വണ്ടൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും
മലപ്പുറം: വണ്ടൂരിൽ തനിച്ചുതാമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഡിസംബർ 22-ന് നടന്ന സംഭവത്തിൽ വണ്ടൂർ അമ്പലപ്പടി സ്വദേശി ജിജേഷ്, ഇയാളുടെ സഹോദരൻ നിഖിൽ, സഹോദരി ഭർത്താവ് നിധിൻ എന്നിവരാണ് പിടിയിലായത്. ഇതിൽ മുഖ്യപ്രതിയായ ജിജേഷ് സിപിഐ അമ്പലപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ്.
ഡിസംബർ 22-ന് രാത്രി എട്ടു മണിയോടെയാണ് വണ്ടൂർ സ്വദേശിനിയായ ചന്ദ്രമതിയുടെ (65) വീട്ടിൽ കവർച്ച നടന്നത്. വീടിന് പിന്നിലെ വാട്ടർ ടാങ്കിൽ അടിച്ച് ശബ്ദമുണ്ടാക്കി ചന്ദ്രമതിയെ വീടിന് പുറത്തെത്തിച്ച പ്രതികൾ, വാതിൽ തുറന്ന ഉടൻ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. തുടർന്ന് അവരെ തള്ളിത്താഴെ ഇട്ട ശേഷം കൈയിലുണ്ടായിരുന്ന രണ്ട് സ്വർണവളകൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു. മാല ധരിക്കാത്തതിനാൽ അത് നഷ്ടപ്പെട്ടില്ല.
കരാട്ടെ അധ്യാപകനും ഓട്ടോ ഡ്രൈവറുമായ ജിജേഷിന്റെ ഓട്ടോയിലാണ് ചന്ദ്രമതി സ്ഥിരമായി ടൗണിലേക്ക് പോയിരുന്നത്. ഈ പരിചയം മുതലെടുത്താണ് ജിജേഷ് മോഷണം ആസൂത്രണം ചെയ്തത്. മുഖംമൂടി ധരിച്ചാണ് എത്തിയതെങ്കിലും പ്രതികൾ മലയാളത്തിൽ സംസാരിച്ചത് പൊലിസിന് നിർണ്ണായക സൂചനയായി. വീടും പരിസരവും കൃത്യമായി അറിയുന്നവരാണ് കൃത്യം നടത്തിയതെന്ന് മനസ്സിലാക്കിയ പൊലിസ് 30-ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നാട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രതികളെ പിടികൂടിയത്. വണ്ടൂർ പൊലിസ് പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
The Kerala Police have arrested three family members, including a CPI branch secretary, for allegedly attacking and robbing an elderly woman living alone in Vandoor. The accused, Jijesh, Nikhil, and Nithin, were arrested for stealing gold ornaments from the victim's home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."