HOME
DETAILS

വീട്ടമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ

  
January 06, 2026 | 3:06 PM

housewife found dead in upputhara idukki police search for husband ratheesh in rajani murder case

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്തായിപ്പാറ സ്വദേശി രജനി (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് രതീഷിനായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി. കുടുംബകലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സ്കൂൾ വിട്ടെത്തിയ കുട്ടികൾ കണ്ടത് ദാരുണ ദൃശ്യം

ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളാണ് അമ്മയെ വീട്ടിനുള്ളിലെ കട്ടിലിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. കുട്ടികൾ ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉപ്പുതറ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

ഭർത്താവിനായി തിരച്ചിൽ

രജനിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് രതീഷ് കടന്നുകളഞ്ഞതായാണ് പൊലിസ് സംശയിക്കുന്നത്.കൊലപാതകത്തിന് പിന്നാലെ രതീഷ് ഉപ്പുതറ പരപ്പിൽനിന്ന് ബസിൽ കയറി പോകുന്നത് കണ്ടതായി ചില നാട്ടുകാർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.രതീഷും രജനിയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഈ തർക്കങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

പൊലിസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രതീഷിനെ കണ്ടെത്താനായി മൊബൈൽ ടവർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 minutes ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  7 minutes ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  22 minutes ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  34 minutes ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  36 minutes ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  39 minutes ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  an hour ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  an hour ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

National
  •  2 hours ago
No Image

യുവരാജിന് ശേഷം മറ്റൊരു യുവരാജ്; അപൂർവ ചരിത്രത്തിന് സാക്ഷിയായി ചെന്നൈ

Cricket
  •  2 hours ago