HOME
DETAILS

എസ്ഐആർ: ഉത്തർപ്രദേശിൽ‌ കടുംവെട്ട്; കരട് പട്ടികയിൽ നിന്ന് പുറത്തായത് 2.89 കോടി വോട്ടർമാർ

  
Web Desk
January 06, 2026 | 4:17 PM

up voter list revision 289 crore voters removed in draft list final list on march 6

ലഖ്‌നൗ: ഉത്തർപ്രദേശിൽ എസ്ഐആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2.89 കോടി വോട്ടർമാർ പുറത്ത്. താമസം മാറിയവർ, മരിച്ചവർ, ഒന്നിലധികം പട്ടികയിലുള്ളവർ എന്നിവരെ നീക്കം ചെയ്തതോടെയാണിത്. അന്തിമ വോട്ടർപട്ടിക മാർച്ച് ആറിന് പ്രസിദ്ധീകരിക്കും.

2.17 കോടി പേർ താമസം മാറിയതിന്റെ പേരിൽ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ, 25.47 ലക്ഷം പേർ ഒന്നിലധികം പട്ടികയിൽ പേരുള്ളതിനാലും പുറത്തായി. 

സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് തലസ്ഥാനമായ ലഖ്‌നൗവിലാണ്. ഇവിടെ ആകെ വോട്ടർമാരുടെ 30 ശതമാനത്തോളം പേർ പട്ടികയ്ക്ക് പുറത്തായി. 39.9 ലക്ഷം വോട്ടർമാരുണ്ടായിരുന്ന ലഖ്‌നൗവിൽ കരട് പട്ടിക വന്നപ്പോൾ അത് 27.9 ലക്ഷമായി ചുരുങ്ങി. ലളിത്‌പൂർ ജില്ലയിൽ 9.5 ലക്ഷം വോട്ടർമാർ ഉണ്ടായിരുന്നത് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 8.6 ലക്ഷമായി കുറഞ്ഞു.

മൂന്ന് തവണ കാലാവധി നീട്ടിനൽകിയ ശേഷമാണ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി കരട് പട്ടിക പുറത്തിറക്കിയത്. 2025 ഒക്ടോബറിൽ എസ്.ഐ.ആർ നടപടികൾ ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് ആകെ 15.44 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 12.55 കോടി പേരുടെ (81.03%) എന്യൂമറേഷൻ ഫോമുകളാണ് കൃത്യമായി തിരികെ ലഭിച്ചത്.

he draft voter list released as part of the Special Internal Revision (SIR) in Uttar Pradesh has seen a massive reduction, with 2.89 crore names removed. The exclusion includes 2.17 crore relocated individuals, 46.23 lakh deceased voters, and 25.47 lakh duplicate entries. While the capital city, Lucknow, witnessed a 30% drop in voter count, the final updated list is scheduled to be published on March 6.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ സ്വത്തിന്മേൽ ഭർത്താവിന് കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  a few seconds ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  32 minutes ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  33 minutes ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  an hour ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  an hour ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  an hour ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  an hour ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  2 hours ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  2 hours ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

National
  •  2 hours ago