HOME
DETAILS

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

  
January 06, 2026 | 6:01 PM

two tamil nadu fishing boats seized for illegal fishing off kerala coast

തിരുവനന്തപുരം: കേരള തീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയ രണ്ട് തമിഴ്‌നാട് ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. ആവശ്യമായ രേഖകളില്ലാതെ കടലിൽ ഇറങ്ങിയതിനെത്തുടർന്നാണ് നടപടി. വിഴിഞ്ഞത്ത് നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ ഉള്ളിലായാണ് ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്. 

തമിഴ്‌നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യൻ, രാമനാഥപുരം സ്വദേശി ആന്‍റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. പട്രോളിംഗിനിടെ സംശയം തോന്നി ഉദ്യോഗസ്ഥർ ബോട്ടുകൾ പരിശോധിച്ചപ്പോൾ മതിയായ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല.

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എസ്. രാജേഷിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ഫിഷറീസ് പട്രോളിംഗ് ബോട്ടിലും 'ധീര' എന്ന വള്ളത്തിലുമായി എത്തിയ മറൈൻ എൻഫോഴ്‌സ്‌മെന്‍റ് സംഘമാണ് ബോട്ടുകൾ പിടികൂടിയത്.

സിവിൽ പൊലിസ് ഓഫിസർ അനിൽ കുമാർ എ, ലൈഫ് ഗാർഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്‌സൺ ആന്‍റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പട്രോളിം​ഗ് നടത്തിയത്.

The Kerala Fisheries Department has seized two fishing boats from Tamil Nadu for conducting unauthorized fishing operations off the Kerala coast. The vessels were intercepted approximately seven kilometers deep into the sea from Vizhinjam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  20 minutes ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  41 minutes ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  an hour ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  2 hours ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  2 hours ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  2 hours ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  2 hours ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  2 hours ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  3 hours ago