മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ
കോഴിക്കോട്: കിണറ്റിൽ വീണ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. അരിക്കുളം പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ കുന്നുമ്മൽ ഭാഗത്തുള്ള വിജനമായ പറമ്പിലെ കിണറിലാണ് പന്നി വീണത്. സമീപത്തെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണിത്.
മോട്ടോർ പമ്പ് ചെയ്തിട്ടും വെള്ളം ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ പന്നിയെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു.
തുടർന്ന്, പഞ്ചായത്ത് പ്രസിഡന്റ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസുമായി ബന്ധപ്പെട്ടതോടെ, വനംവകുപ്പ് ഉദ്യോഗസ്ഥരും എംപാനൽ ചെയ്ത ഷൂട്ടറും സ്ഥലത്തെത്തി. കിണറിനുള്ളിൽ വെച്ച് തന്നെ പന്നിയെ വെടിവെച്ചു വീഴ്ത്തി. തുടർന്ന് പമ്പ് ഉപയോഗിച്ച് വെള്ളം പൂർണ്ണമായും വറ്റിച്ച ശേഷമാണ് പന്നിയുടെ ജഡം പുറത്തെടുത്തത്.
In a late-night operation at Arikkulam Panchayat in Kozhikode, forest department officials shot and killed a wild boar that had fallen into a domestic well. The incident occurred in the 11th ward at Kunnummal, in a well located on a vacant plot. The well serves as the primary water source for three local families, who discovered the animal after their water pump failed to function.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."