HOME
DETAILS

പൊലിസ് സേനയ്ക്ക് നാണക്കേട്; മൂക്കിൻ തുമ്പത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങളുടെ മോഷണം

  
January 07, 2026 | 2:31 AM

shame on the police force theft of sandalwood trees worth lakhs from the stump of a tree

തൃശൂർ: രാമവർമപുരത്തെ പൊലിസ് അക്കാദമിയിൽനിന്നു ചന്ദനമരങ്ങൾ മോഷ്ടിച്ചു. 30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. കനത്ത കാവലുള്ള അക്കാദമിയിൽ കഴിഞ്ഞ ഡിസംബർ 27 നും ജനുവരി 2 നുമിടയിലാണ് മോഷണമെന്നു കരുതുന്നു. അക്കാദമി എസ്റ്റേറ്റ് ഓഫിസറുടെ പരാതിയിൽ വിയ്യൂർ പൊലിസ് കേസെടുത്തു.രാജവൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ രാത്രികാലങ്ങളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തണമെന്ന് അക്കാദമി അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി സർക്കുലർ ഇറക്കി. 

അക്കാദമിയുടെ കാംപസിൽ പിൻവശത്ത് ആൾ പെരുമാറ്റം കുറഞ്ഞ ഭാഗത്തുനിന്നാണ് ചന്ദനമരങ്ങൾ കളവു പോയത്. ഇവ കഷണങ്ങളാക്കി തലച്ചുമടായി മോഷ്ടാക്കൾ കടത്തിയെന്നാണ് നിഗമനം.വനിതകൾ അടക്കം ആയിരക്കണക്കിനു പൊലിസുകാർ താമസിക്കുന്ന അക്കാദമിയിൽനിന്നു എല്ലാവരുടെയും കണ്ണുവെട്ടിച്ച് മരങ്ങൾ കടത്തിയത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. 

കാവൽ വേണമെന്നു മുമ്പു നൽകിയിരുന്ന നിർദേശത്തിൽ കാര്യമായ നടപടികളെടുത്തിരുന്നില്ല.വിയ്യൂർ എസ്.എച്ച്.ഒ മണിലാലിനാണ് അന്വേഷണ ചുമതല. മാസങ്ങൾക്കു മുമ്പ് അക്കാദമിയിലെ ചെറിയ മരങ്ങൾ ലേലത്തിലെടുത്തവരെയും ജോലിക്കാരെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുണ്ട്. അവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. മോഷണം നടത്തിയത് രാത്രിയിലാണെന്നാണ് സൂചന. ഇവിടം ജനവാസമേഖലയല്ലാത്തതും കാടിന്റെ പിറകുഭാഗമായതും പൊലിസിനെയും വലച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  12 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  12 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  12 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  12 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  12 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  12 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  12 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  12 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  12 days ago