HOME
DETAILS

താമരശ്ശേരിയിൽ യുവതിയുടെ മരണം: അപ്പാർട്ട്‌മെന്റിൽ നിന്ന് രണ്ട് കുറിപ്പുകൾ കണ്ടെടുത്തു; പങ്കാളിയുടെ പങ്കും പരിശോധിക്കുന്നു

  
Web Desk
January 07, 2026 | 1:12 PM

thamarassery womans death two notes recovered from apartment partners role under scanner

താമരശ്ശേരി: കൈതപ്പൊയിലിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് നിർണ്ണായക തെളിവുകൾ പുറത്ത്. മരണസ്ഥലത്തുനിന്നും രണ്ട് ആത്മഹത്യാക്കുറിപ്പുകൾ പൊലിസ് കണ്ടെടുത്തു. ഇതിൽ ഒരു കുറിപ്പ് ഹസ്‌നയുടെ പങ്കാളിയായ ആദിലിന്റേതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആദിലിനെ പൊലിസ് ഇതിനോടകം രണ്ട് തവണ ചോദ്യം ചെയ്തു കഴിഞ്ഞു.

മരണത്തിന് തൊട്ടുമുമ്പ് ഹസ്‌ന ആദിലിന് അയച്ച ശബ്ദ സന്ദേശമാണ് കേസിലെ വഴിത്തിരിവായത്. തന്നോട് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് ഹസ്‌ന സന്ദേശത്തിൽ പറയുന്നുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി, പ്രാദേശ വാസിയായ ഷിബു എന്നിവർ ലഹരി ഇടപാടിൽ കുടുങ്ങുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിരുന്നു. കൊടി സുനിയും ആദിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊലിസ് പ്രത്യേക അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ എട്ടു മാസമായി കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ ആദിലും ഹസ്‌നയും ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഹസ്‌നയെ മുറിക്ക് പുറത്ത് കാണാതായതോടെ ആദിലും അയൽവാസിയും ചേർന്ന് ഉടമയെ വിളിച്ചുവരുത്തി വാതിൽ പൊളിക്കുകയായിരുന്നു. പിന്നാലെ അകത്ത് ഹസ്‌നയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹസ്‌നയുടെ മൂന്ന് മക്കളിൽ 13 വയസ്സുള്ള മൂത്ത മകൻ മാത്രമാണ് ഇവർക്കൊപ്പം താമസിച്ചിരുന്നത്. മറ്റ് രണ്ട് മക്കൾ ഹസ്‌നയുടെ മുൻ ഭർത്താവിനൊപ്പമാണ്.

ഹസ്‌നയുടെ മരണത്തിൽ ആദ്യമേ തന്നെ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദ സന്ദേശവും കത്തുകളും പുറത്തുവന്നത്. താമരശ്ശേരി പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തിവരികയാണ്. ലഹരി മാഫിയയുമായുള്ള ബന്ധം തെളിഞ്ഞാൽ കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്.

 

 

The death of a young woman named Hasna in an apartment at Kaithappoyil, Thamarassery, has sparked a police investigation after two suicide notes were recovered from the scene. One of the notes is suspected to belong to her partner, Adil, who has already been questioned twice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും; സാഫി ഇലക്ട്രോണിക് ഗെയിംസ് ഗ്രൂപ്പുമായി കരാറുകളിൽ ഒപ്പ് വെച്ചു

Saudi-arabia
  •  2 days ago
No Image

ഉദയഭാനുവിനെതിരേ നിയമനടപടിക്ക് ആന്റോ ആന്റണി, വക്കീല്‍നോട്ടിസയച്ചു

Kerala
  •  2 days ago
No Image

റൊണാൾഡോ പോയാൽ അതിന്റെ നഷ്ടം നിങ്ങൾക്ക് മാത്രമാണ്: പിന്തുണയുമായി ടോണി ക്രൂസ്

Football
  •  2 days ago
No Image

മലമ്പുഴയില്‍ വി.എസിന്റെ മുന്‍ പി.എ സുരേഷ് യു.ഡി.എഫ് സ്ഥാനാര്‍ഥി?; നേതാക്കള്‍ സംസാരിച്ചു, തീരുമാനമെടുത്തില്ലെന്ന് സുരേഷ്

Kerala
  •  2 days ago
No Image

ലോകകപ്പിൽ കളത്തിലിറങ്ങാൻ സഞ്ജു; രണ്ടാം മത്സരത്തിൽ സൂപ്പർതാരം പുറത്ത്?

Cricket
  •  2 days ago
No Image

യു.എസ്-ഇറാൻ ആണവചർച്ച: നിർണായക സന്ദേശവുമായി അലി ലാരിജാനി ഇന്ന് ഒമാനിൽ, ഉള്ളടക്കം സസ്പെൻസ്

oman
  •  2 days ago
No Image

സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി 

Kerala
  •  2 days ago
No Image

റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമനം രണ്ട് ശതമാനം മാത്രം

Kerala
  •  2 days ago
No Image

പഴയ വാഹനങ്ങൾക്ക് വിലക്ക്, 200ഓളം സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരുക്ക് 

National
  •  2 days ago