HOME
DETAILS

തകർന്നുവീണത് 45 വർഷത്തെ റെക്കോർഡ്; ചരിത്രനേട്ടം സ്വന്തമാക്കി 22കാരൻ

  
January 07, 2026 | 1:51 PM

Jacob Bethell set a huge record in ashes history

സിഡ്‌നി: ആഷസ് ടെസ്റ്റിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് 119 റൺസിന്റെ ലീഡ്. നാലാം ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി ജേക്കബ് ബേഥൽ സെഞ്ച്വറി നേടി ക്രീസിൽ തുടരുകയാണ്. 232 പന്തിൽ 142 റൺസ് നേടിയാണ് താരം ബാറ്റിങ് തുടരുന്നത്. 15 ഫോറുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. 

ആഷസിൽ എവേ മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ബേഥൽ. 22 വയസും 77 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 1981ൽ ഓസ്‌ട്രേലിയൻ താരം ഡിർക്ക് വെൽഹാം ലോർഡ്‌സിൽ നേടിയ റെക്കോർഡ് തകർത്താണ് ഇംഗ്ലണ്ട് താരത്തിന്റെ കുതിപ്പ്. 1981ൽ 22 വയസും 167 ദിവസവും പ്രായമുള്ളപ്പോഴാണ് ഓസ്‌ട്രേലിയൻ താരം സെഞ്ച്വറി നേടിയത്. കോളിൻ കൗഡ്രി, അലിസ്റ്റയർ കുക്ക്, ഡേവിഡ് ഗോവർ എന്നിവരാണ് ബേഥലിന്റെ മുന്നിലുള്ളത്. 

ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 567 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയക്കായി സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവർ സെഞ്ച്വറി നേടി.  ഹെഡ് 166 പന്തിൽ 163 റൺസ് നേടിയാണ് കരുത്തുകാട്ടിയത്. 24 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഹെഡിന്റെ ഇന്നിങ്‌സ്. 

സ്മിത്ത് 220 പന്തിൽ 138 റൺസുമാണ് നേടിയത്. 16 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയിട്ടുള്ളത്. ബ്യൂ വെബ്‌സ്റ്റർ 71 റൺസും സ്വന്തമാക്കി. 

ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 384 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 242 പന്തിൽ 160 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. റൂട്ടിന്റെ സെഞ്ച്വറിക്ക് പുറമെ ഹാരി ബ്രൂക്ക് അർദ്ധ സെഞ്ച്വറി നേടി. 97 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 84 റൺസാണ് ബ്രൂക്ക് നേടിയത്. 

Jacob Bethell is continuing to bat for England after scoring a century in the second innings of the final Ashes match. He has scored 142 runs off 232 balls and has hit 15 fours so far. Bethell is the fourth youngest player to score a century away from home in the Ashes. He achieved this feat at the age of 22 years and 77 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചികില്‍സാരംഗത്തെ മാഫിയാവല്‍ക്കരണം തടയാന്‍ നിയമനിര്‍മ്മാണം വേണം: സമസ്ത സമ്മേളനത്തില്‍ പ്രമേയം

samastha-centenary
  •  4 days ago
No Image

ഗതാഗതമര്യാദ പാലിക്കല്‍ വിശ്വാസത്തിന്റെ ഭാഗം; അത് സമൂഹത്തിന് മാതൃകയാകണം: സമസ്ത സമ്മേളനം പ്രമേയം പാസാക്കി

samastha-centenary
  •  4 days ago
No Image

കൈയ്യിൽ പണമില്ലെങ്കിലും കുട്ടികൾ യാത്ര പോകും; 15 വർഷമായി തന്റെ കുട്ടികൾക്ക് വേണ്ടി ശമ്പളം മാറ്റിവെക്കുന്ന ഒരധ്യാപകൻ

Kerala
  •  4 days ago
No Image

വാക് ഫോർ ഗ്രീൻ: 36,000ത്തിലേറെ പേരുടെ റെക്കോഡ് പങ്കാളിത്തവുമായി ലുലു വാക്കത്തോൺ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഫ്ലാഗ് ഓഫ് ചെയ്തു

uae
  •  4 days ago
No Image

യുവതിയോട് അപമര്യാദയായി പെരുമാറി; തിരുവനന്തപുരത്ത് സ്പാ കേന്ദ്രം നഗരസഭ അടച്ചുപൂട്ടി

Kerala
  •  4 days ago
No Image

പ്ലസ്‌ ടു പരീക്ഷയ്‌ക്ക് എഐ ഉപയോഗിച്ച് ഹൈടെക് കോപ്പിയടി; കൈയ്യോടെ പിടികൂടി അധികൃതര്‍, 12 വിദ്യാർത്ഥികൾ പിടിയിൽ

crime
  •  4 days ago
No Image

വിദേശികൾക്കൊപ്പം ഇനി സെൽഫി വേണ്ട; അതിരുവിട്ടാൽ അകത്താകും; ഗോവൻ ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കി പൊലിസ്

National
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശ്; കൂടുതൽ ചിത്രങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

എച്ച്.ഐ.വി ഭീതി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം 15 പേർക്ക് രോഗബാധ

Kerala
  •  4 days ago
No Image

കർണാടകയിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റിനും ക്യാപ്റ്റനും ഗുരുതര പരിക്ക്

National
  •  4 days ago