വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം: അധ്യാപികയ്ക്ക് സസ്പെന്ഷന്
കൊച്ചി: അധ്യാപിക വഴക്കുപറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയ്ക്ക് സസ്പെന്ഷന്. മൂവാറ്റുപ്പുഴ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ പനവേലില്‍ അനിരുദ്ധന്റെ മകള്‍ ടി.എ നന്ദനയാണ് മരിച്ചത്.
അധ്യാപികയ്ക്കെതിരേ കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്ഷന് നടപടിയുണ്ടായിരിക്കുന്നത്. അതേസമയം കുട്ടിയോട് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബാഗില്‍ നിന്നും ലഭിച്ച കത്തിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപികയുടെ വിശദീകരണം.
തന്റെ ബാഗില്‍ നിന്നും കിട്ടിയ കത്തിനെകുറിച്ച് ചോദിച്ച് തന്നെ മറ്റുള്ള അധ്യാപകരുടെ മുമ്പില്‍ വച്ച് അപമാനിച്ചെന്ന് വിദ്യാര്‍ഥിനി ഏറ്റുമാനൂര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപികയ്ക്കെതിരേ വാഴക്കുളം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."