വിയറ്റ്‌നാം ആക്രമണ ചിത്രം: നടപടിയില്‍ നിന്ന് പിന്തിരിഞ്ഞ് ഫെയ്‌സ്ബുക്ക്
സിലിക്കണ്‍വാലി: വിയറ്റ്‌നാം ബോംബാക്രമണത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ഫോട്ടോ നഗ്നതാ പ്രദര്‍ശനം ആരോപിച്ച് പിന്‍വലിച്ച നടപടി ഫെയ്‌സ്ബുക്ക് തിരുത്തി. ചിത്രം അപ് ലോഡ് ചെയ്യുന്നത് നിഷേധിച്ച ഫെയ്‌സ്ബുക്ക് നിലപാടിനെതിരെ വ്യപകമായ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതിയ നടപടി.
നോര്‍വേയിലെ ആഫെന്‍ പോസ്റ്റണ്‍ പത്രമാണ് ഫെയ്‌സ്ബുക്ക് പേജില്‍ വിയറ്റ്‌നാം ചിത്രം അപ്‌ലോഡ് ചെയ്തത്. എന്നാല്‍ ഇതു ഫെയ്‌സ്ബുക്ക് നീക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വീണ്ടും ചിത്രം പോസ്റ്റ് ചെയ്‌തെങ്കിലും പേജ് തന്നെ റദ്ദാക്കുകയും ചെയ്തു.
ഫെയ്‌സ്ബുക്കിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഭരണതലത്തിലും വ്യാപകമായ പ്രതിഷേധമുണ്ടായി. നോര്‍വീജിയന്‍ പ്രധാനമന്ത്രിയുടെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഫെയ്‌സ്ബുക്ക് നിലപാടു മാറ്റിയത്.
അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫറായിരിക്കുന്ന നിക്ക് ഉട് 1972 ല്‍ പകര്‍ത്തിയ ചിത്രത്തിന് പിന്നീട് പുലിറ്റ്‌സര്‍ പ്രൈസ് അടക്കം ലഭിച്ചിട്ടുണ്ട്. വിയറ്റ്‌നാമില്‍ നടക്കുന്നതിന്റെ ഭീകരരൂപം ലോകത്തെത്തിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."