ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരുക്ക്
റിയാദ്: സഊദിയിലെ മിഖ്വയിൽ ഉംറ തീർത്ഥാടകരമായി പോയ ബസ് അപകടത്തിൽപ്പെട്ടു. ജോർദാനിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
അപകടം നടക്കുമ്പോൾ ബസിൽ 34 പേർ ഉണ്ടായിരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റിയാദിലെ ജോർദാൻ എംബസിയുമായും ജിദ്ദയിലെ കോൺസുലേറ്റ് ജനറലുമായി ചേർന്ന് സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അപകടത്തിൽ പരുക്കേറ്റ എല്ലാ തീർത്ഥാടകർക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ ഫൗദ് അൽ മജാലി പറഞ്ഞു. അപകടത്തിൽപ്പെട്ട ഉംറ തീർത്ഥാടകർ പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് മദീനയിൽ വെച്ച് നടന്ന അപകടത്തിൽ കേരളത്തിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചിരുന്നു. മദീന സന്ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഹൈവേയിലൂടെ പോകുകയായിരുന്ന ട്രെയിലർ വിലങ്ങനെ റോഡിലേക്ക് തിരിഞ്ഞതായിരുന്നു അപകട കാരണം. മലപ്പുറം വെള്ളില സ്വദേശി ജലീലും ഭാര്യ തസ്‌നിയും മകൻ ആദിലും മകൾ ഹാദിയ ഫാത്തിമയും ജലീലിന്റെ മാതാവ് മൈമൂനയുമാണ് അപകടത്തിൽ മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാദിയ ഫാത്തിമ (9) ആണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. നവംബറിൽ നടന്ന മറ്റൊരു വാഹനാപകടത്തിൽ 45 പേർ മരിച്ചിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർത്ഥാടകരായിരുന്നു ഇവർ.
a bus carrying umrah pilgrims met with an accident, leaving eleven passengers injured. authorities rushed rescue teams to the spot and shifted the injured to nearby hospitals. investigations are underway to determine the cause of the crash.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."