HOME
DETAILS

'ഹത്തയിലെ കൂടാരത്തിൽ നിന്ന് ലിവയിലേക്ക് പോയത് മക്കളുടെ സന്തോഷത്തിനായി': തീരാനോവിൽ പ്രവാസി കുടുംബം; അഞ്ചാമത്തെ കുട്ടി ആശുപത്രി വിട്ടു

  
January 08, 2026 | 1:52 PM

abu dhabi road accident leaves expat family grieving fifth child discharged from hospital safely after treatment

അബൂദബി: ഞായറാഴ്ച അബൂദബി-ദുബൈ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൾ ഇസ്സ ലത്തീഫ് ആശുപത്രി വിട്ടു. 

പെൺകുട്ടിയുടെ പരുക്കുകൾ ഭേദമായതായും ഇപ്പോൾ അബൂദബിയിലെ ഒരു ബന്ധുവിനൊപ്പമാണ് കുട്ടിയെന്നും സാമൂഹിക പ്രവർത്തകർ അറിയിച്ചു. 

കുട്ടികളുടെ മാതാവ് റുക്‌സാന ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. അബ്ദുൽ ലത്തീഫ് പരുക്കുകൾ ഭേദമായി ഡിസ്ചാർജായെങ്കിലും ഭാര്യയുടെ അരികിലാണ്. ഇവരുടെ മറ്റ് നാലു മക്കളെ ചൊവ്വാഴ്ച ദുബൈ സോനാപൂരിൽ ഖബറടക്കിയിരുന്നു. 

അവധി ദിനത്തിൽ ഹത്തയിൽ ക്യാമ്പിംഗിനായി ഇറങ്ങിപ്പുറപ്പെട്ട കുടുംബം അവസാന നിമിഷം തീരുമാനം മാറ്റി ലിവ ഫെസ്റ്റിവൽ കാണാൻ പുറപ്പെടുകയായിരുന്നു. 

ഹത്തയിൽ ടെന്റ് കെട്ടിയിരുന്നു. എന്നാൽ കുട്ടികളുടെ അഭ്യർത്ഥനയെ തുടർന്ന് ലിവയിൽ വാരാന്ത്യം ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്നതിനിടെ ഞായാറാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു അപകടം ഉണ്ടായത്. 

അപകടം സംഭവിച്ച് ദിവസങ്ങൾക്ക് ശേഷവും തീരാനോവായി തുടരുകയാണ് ഈ കുടുംബം. ദുരന്ത വേളയിൽ കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നൽകി യുഎഇ അധികൃതർ ഒപ്പമുണ്ടായിരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. 

റാസൽഖൈമ വിസയിലായിരുന്ന കുടുംബത്തിന്റെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് നാല് മക്കളെയും ദുബൈയിൽ തന്നെ ഖബറടക്കാൻ അനുമതി നൽകുകയായിരുന്നു.  

അതേലമയം ലത്തീഫിന്റെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരാന്‍ ദുബൈ മുനിസിപ്പാലിറ്റിയിലെയും ദുബൈ പൊലിസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയിരുന്നു. 

a tragic road accident in abu dhabi devastated an expat family. authorities confirmed the fifth child has been discharged from hospital after treatment. officials continue investigations while community groups offer support to the injured family members during ongoing recovery period.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു

Cricket
  •  3 days ago
No Image

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

qatar
  •  3 days ago
No Image

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

International
  •  3 days ago
No Image

യു.ടി.എസ് ആപ്പ് ഈ മാസം കൂടി മാത്രം; റെയിൽവേ സേവനങ്ങൾക്ക് ഇനി 'റെയിൽ വൺ' ആപ്പ്

Kerala
  •  3 days ago
No Image

ദുബൈയില്‍ വമ്പന്‍ മെഡിക്കല്‍ സിറ്റി തുറന്നു; ആയിരം പേര്‍ക്ക് തൊഴിലവസരം, 3,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം

Abroad-education
  •  3 days ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയില്‍ 

Kerala
  •  3 days ago
No Image

ലാഭത്തില്‍ കുതിച്ചുചാട്ടം: 500 മില്യണ്‍ ദിര്‍ഹം കടന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് അറ്റാദായം

Business
  •  3 days ago
No Image

മയക്കുമരുന്ന് കടത്ത് കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

Kuwait
  •  3 days ago
No Image

ഡിജിറ്റൽ അറസ്റ്റ്: പണം തിരികെ നൽകാൻ മാർഗരേഖ; വാട്സ്ആപ്പിൽ ഉൾപ്പെടെ സിം ബൈൻഡിങ് നടപ്പാക്കുമെന്ന് കേന്ദ്രം

National
  •  3 days ago
No Image

സംഭൽ സംഘർഷം; പൊലിസ് വെടിവയ്പ്പിൽ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ

National
  •  3 days ago