തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പരസ്യമായി തോൽപ്പിക്കാൻ ശ്രമം: മൂന്ന് ബിജെപി നേതാക്കളെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പരസ്യമായി രംഗത്തിറങ്ങിയ മൂന്ന് നേതാക്കളെ ബിജെപി സസ്‌പെൻഡ് ചെയ്തു. കർഷക മോർച്ച സംസ്ഥാന സമിതിയംഗം വി.പി. ആനന്ദ്, വട്ടിയൂർകാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽ കുമാർ, നേമം മണ്ഡലം സെക്രട്ടറി രാജ് കുമാർ എന്നിവർക്കെതിരെയാണ് ബിജെപി ജില്ലാ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇവരെ നീക്കം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾക്കെതിരെ ഇവർ പ്രവർത്തിച്ചുവെന്ന് പാർട്ടി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.
കവടിയാർ വാർഡിലെ ബിജെപി സ്ഥാനാർഥിയെ തോൽപ്പിക്കാൻ പരസ്യമായി ശ്രമിച്ചതിനാണ് വി.പി ആനന്ദിനെ പുറത്താക്കിയത്. കാഞ്ഞിരംപാറ വാർഡിലെ സ്ഥാനാർത്ഥിക്കെതിരെ സുനിൽ കുമാർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായി തെളിഞ്ഞു. മുടവൻമുഗൾ വാർഡിലെ പാർട്ടി സ്ഥാനാർഥിയുടെ പരാജയത്തിനായി രാജ് കുമാർ പ്രവർത്തിച്ചുവെന്നും കണ്ടെത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അംഗീകാരത്തോടെയാണ് നടപടിയെന്ന് ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിലും അച്ചടക്ക ലംഘനങ്ങളിലും കർശന നടപടിയുമായി നേതൃത്വം മുന്നോട്ട് പോകുന്നത്.
The BJP district leadership has suspended three leaders from the party's primary membership for allegedly working to defeat official candidates during the local body elections. The decision was announced by District President Karamana Jayan, with the formal approval of State President Rajeev Chandrasekhar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."