'മരുഭൂമിയിലെ കപ്പലുകൾക്ക്' ഇനി സുരക്ഷിത യാത്ര; ഒട്ടകങ്ങൾക്കായി പ്രത്യേക പാലങ്ങൾ നിർമിക്കാൻ സഊദി
റിയാദ്: ഒട്ടകങ്ങള്‍ക്കായി പാലം നിര്‍മിക്കാന്‍ ഒരുങ്ങി സഊദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രധാന റോഡുകള്‍ മുറിച്ചുകടക്കുന്നിടത്ത് ഒട്ടകങ്ങള്‍ക്കായി പ്രത്യേക പാലങ്ങള്‍ നിര്‍മിക്കും.
പ്രധാന പാതകളിലൂടെ ഒട്ടകങ്ങള്‍ മുറിച്ചു കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനാണ് പുതിയ നീക്കം. റോഡ് സുരക്ഷ ശക്തിപ്പെടുത്താനാണ് ഈ സംവിധാനമെന്ന് സഊദി ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് വ്യക്തമാക്കി. ഇതിനായുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ഇവര്‍ അറിയിച്ചു.
മരുഭൂമി പ്രദേശങ്ങളിലെ പാതകളിലൂടെ ഒട്ടകങ്ങള്‍ സ്വതന്ത്ര്യമായി വിഹരിക്കാറുണ്ട്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഒട്ടകങ്ങളെ കണ്ട് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം ഉണ്ടാകു്‌നനത് പതിവാണ്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
ഇത്തരത്തിലുള്ള അപകടങ്ങള്‍ പരമാവധി ഇല്ലാതാക്കാനാണ് പ്രത്യേക ക്രോസിങ്ങുകള്‍ നിര്‍മിക്കുന്നത്. ദീര്‍ഘദൂര ഹൈവേകളില്‍ ഒട്ടകങ്ങള്‍ വിഹരിക്കുന്നത് സാധാരണമാണ്.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഒട്ടകങ്ങള്‍ മൂലം 426 വാഹാനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 5 പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഒട്ടകങ്ങള്‍ക്കായി പ്രത്യേക ക്രോസിങ്ങുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
റോഡിന് മുകളിലൂടെ പ്രത്യേക പാലം നിര്‍മിച്ചോ അല്ലെങ്കില്‍ താഴെ തുരങ്കങ്ങളിലൂടെയോ അതുമല്ലെങ്കില്‍ ഇരുവശത്തും വേലി കെട്ടിയോ ആയിരിക്കും ക്രോസിങ്ങുകള്‍ നിര്‍മിക്കുക.
സഊദിയുടെ റോഡ് ശൃഖലയില്‍ ആകെ 51 ഒട്ടക ക്രോസിങ്ങുകളും 3056 കിലോ മീറ്റര്‍ വേലി കെട്ടിയ റോഡുമാണുള്ളത്. സമീപഭാവിയില്‍ തന്നെ ഇവയുടെ എണ്ണം വര്‍ധിപ്പിക്കാനാണ് അധഇകൃതര്‍ ശ്രമിക്കുന്നത്.
saudi arabia plans dedicated camel bridges to prevent accidents and protect wildlife. the initiative aims to ensure safer travel for camels and motorists, reduce road mishaps, preserve traditional desert life, and improve highway safety across key desert routes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."