ദുബൈയില്‍ സ്വര്‍ണവില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണാവസരമോ?
ദുബൈ: ആഗോള വിപണിയിലെ ചലനങ്ങള്‍ക്ക് പിന്നാലെ ദുബൈയിലെ സ്വര്‍ണവിലയിലുണ്ടായ ഇടിവ് തുടരുന്നു. ആഗോള നിക്ഷേപകര്‍ ലാഭവിഹിതം എടുത്തതും യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് സ്വര്‍ണ വില കുറയാന്‍ കാരണമായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്.
വിപണി വിലയിലെ മാറ്റം
- 24 കാരറ്റ് ഗ്രാമിന് 2.5 ദിര്‍ഹം കുറഞ്ഞ് 533.75 ദിര്‍ഹമായി.
- 22 കാരറ്റ് ഗ്രാമിന് 2.25 ദിര്‍ഹം കുറഞ്ഞ് 494.25 ദിര്‍ഹമായി.
- 21 കാരറ്റ് ഗ്രാമിന് 474 ദിര്‍ഹം.
- 18 കാരറ്റ് ഗ്രാമിന് 406.25 ദിര്‍ഹം.
ആഗോള തലത്തില്‍ സ്‌പോട്ട് ഡോള്‍ഡ് ഔണ്‍സിന് 0.57 ശതമാനം കുറഞ്ഞ് 4427 ഡോളറില്‍ എത്തി നില്‍ക്കുകയാണ്.
വില കുറയാന്‍ കാരണം
യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. എങ്കിലും സ്വര്‍ണ വിപണിയിലെ സെന്‍ട്രല്‍ ബാങ്കുകളുടെ സജീവമായ ഇടപെടല്‍ സ്വര്‍ണത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരുത്ത് പകരുന്നുണ്ടെന്ന് എഫ്എക്‌സ് പ്രോ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റ് അലക്‌സ് കുപ്‌സികെവിച്ച് അഭിപ്രായപ്പെട്ടു.
സ്വര്‍ണ വില ഔണ്‍സിന് 4500 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് അടുത്തിരുന്നെങ്കിലും അവിടെ വെച്ച് ഒരു ടെക്‌നിക്കല്‍ കറക്ഷന്‍ സംഭവിക്കുകയായിരുന്നുവെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഫിനാന്‍ഷ്യല്‍ ഡാറ്റയില്‍ വളര്‍ച്ച മന്ദഗതിയിലാണെന്നും പൂര്‍ണമായും തകര്‍ന്നിട്ടില്ലായെന്ന സൂചനയും വിലയെ സ്വാധീനിച്ചതായാണ് വിവരം.
കഴിഞ്ഞ രണ്ട് ദിവസമായി വില കുറയുന്ന പ്രവണത കാണിക്കുന്നതിനാല്‍, സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിപണിയില്‍ പ്രവേശിക്കാന്‍ അനുയോജ്യമായ സമയമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കും ജിയോപൊളിറ്റിക്കല്‍ മാറ്റങ്ങള്‍ക്കും വിധേയമായി സ്വര്‍ണ വിലയില്‍ ഇനിയും ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്.
gold prices in dubai continued to fall for the second consecutive day. the decline has caught the attention of investors, raising questions about whether this is a golden opportunity to buy amid global market uncertainty and shifting demand trends.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."