മലപ്പുറത്ത് ബസ് കാത്തുനിൽക്കവെ വാഹനമിടിച്ചു; പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം. മങ്കട പഞ്ചായത്ത് നാലാം വാർഡ് അംഗം നസീറ സി.പി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.
ബസ് കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം നസീറയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ശറഫുദ്ദീന്റെ ഭാര്യയാണ് പരേതയായ നസീറ.
ജനപ്രതിനിധി എന്ന നിലയിൽ മങ്കട മേഖലയിൽ സജീവമായിരുന്ന നസീറയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
In a tragic incident in Malappuram, Naseera C.P. (48), a member of the Mankada Grama Panchayat, died after being hit by a speeding vehicle. The accident occurred on Wednesday evening while she was waiting for a bus. A vehicle that lost control reportedly veered off the road and struck her. Although she was rushed to a nearby hospital immediately, she succumbed to her injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."