കെ.എഫ്.സി വായ്പാ തട്ടിപ്പ്; 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പി.വി അൻവറിനെ ഇഡി വിട്ടയച്ചു
കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുൻ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ 12 മണിക്കൂറോളം നീണ്ടുനിന്നു. അനധികൃത സ്വത്ത് സമ്പാദനം, ഭൂമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടും അൻവറിൽ നിന്ന് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടി.
കെ.എഫ്.സി മലപ്പുറം ബ്രാഞ്ചിൽ നിന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരേ ഭൂമി പണയപ്പെടുത്തി രണ്ട് തവണ വായ്പയെടുത്ത് 22.3 കോടി രൂപയുടെ നഷ്ടം വരുത്തുകയും, ആലുവയിൽ 11 ഏക്കർ ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന പരാതി. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം.
നേരത്തെ അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ അടുത്ത സഹായികളുടെ വസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മതിയായ ഈടില്ലാതെയും രേഖകളിൽ ക്രമക്കേട് നടത്തിയും വായ്പ നൽകിയതിന് കെ.എഫ്.സി മലപ്പുറം ചീഫ് മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയും അൻവറിനും സഹായി സിയാദ് അമ്പായത്തിങ്ങലിനുമെതിരെയും വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു.
കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുരുഗേഷ് നരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ ഇഡിക്ക്, വായ്പാ തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അൻവറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയേക്കും.
the enforcement directorate (ed) questioned former nilambur mla p.v. anvar for nearly 12 hours on thursday regarding a money laundering probe linked to a ₹22.3 crore loan fraud at the kerala financial corporation (kfc). the investigation centers on allegations that anvar and his associates influenced officials to secure multiple loans by pledging the same property as collateral. after a marathon session at the ed's kochi office, he was allowed to leave but may be summoned again for further interrogation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."