ബംഗാളില്‍ ഇ.ഡി - മമത പോര്, പ്രചാരണ ചുമതലയുള്ള ഐപാക് ആസ്ഥാനത്ത് റെയ്ഡ്, രഹസ്യങ്ങള്‍ ചോര്‍ത്താനെന്ന് ആരോപണം; ഇരുകൂട്ടരും കോടതിയില്‍, ഇ.ഡിക്കെതിരേ കേസും
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും (ഇ.ഡി) പുതിയ പോര്‍മുഖം തുറക്കുന്നു. തൃണമൂലിന് വേണ്ടി പ്രചാരണതന്ത്രം മെനയുന്ന ഐപാക് ഓഫിസിലും മേധാവി പ്രതിക് ജെയിനിന്റെ വസതിയിലും ഇ.ഡി നടത്തിയ റെയ്ഡ് നാടകീയ സംഭവങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു.
ഇ.ഡി റെയ്ഡ് അറിഞ്ഞയുടന്‍ പാഞ്ഞെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ഏജന്‍സിയുടെ നടപടി പ്രതികാരമാണെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഔദ്യോഗിക രേഖകളും വിവരങ്ങളും ശേഖരിക്കാനുള്ള രാഷ്ട്രീയ പ്രേരിത നടപടിയാണ് റെയ്‌ഡെന്ന വിമര്‍ശനമുണ്ട്. ഇ.ഡി റെയ്ഡും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുമുള്‍പ്പെടെ അസാധാരണ സംഭവ വികാസങ്ങള്‍ക്കാണ് ഇന്ന് കൊല്‍ക്കത്ത സാക്ഷിയായത്.
റെയ്ഡില്‍ പിടിച്ചെടുത്ത പാര്‍ട്ടി രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥരില്‍നിന്ന് മമത തിരികെ വാങ്ങിയെന്നും ഇ.ഡി റെയ്ഡ് നടക്കുന്നതിനിടെ ഐപാക് ഓഫിസില്‍നിന്ന് പുറത്തുവരുന്ന മമതയുടെ കൈവശമുള്ള പച്ചനിറത്തിലുള്ള ഫയല്‍, പാര്‍ട്ടിയുടെ രഹസ്യങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ട്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചാണ് സാള്‍ട്ട് ലേക്കിലെ ഐപാക് ഓഫിസിലും ജെയിനിന്റെ ലൗഡന്‍ സ്ട്രീറ്റിലെ വസതിയിലും രാവിലെ ഏഴ് മുതല്‍ ഇ.ഡി പരിശോധന നടത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഐ.ടി വിഭാഗം, മീഡിയ സെല്‍ എന്നിവ കൈകാര്യം ചെയ്യുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഐപാക്. അര്‍ധ സൈനിക വിഭാഗത്തിന്റെ സാന്നിധ്യത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇ.ഡി പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്നതിനിടെ ഉച്ചയോടെയാണ് പൊലിസ് അകമ്പടിയോടെ പ്രതീക് ജെയിനിന്റെ വസതിയില്‍ മുഖ്യമന്ത്രി എത്തിയത്.
പിന്നാലെ ഐപാക് ഓഫിസിലെത്തിയ മമത ഇ.ഡി ഉദ്യോഗസ്ഥരോട് റെയ്ഡിനെ കുറിച്ച് ആരാഞ്ഞു. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പാര്‍ട്ടി രേഖകള്‍ പിടിച്ചെടുത്തത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരില്‍നിന്ന് മമത പാര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകളും വസ്തുക്കളും തിരികെ വാങ്ങിയത്.
പിന്നാലെ രേഖകള്‍ മുഖ്യമന്ത്രി എടുത്തുകൊണ്ടുപോയെന്നാരോപിച്ച് ഇ.ഡി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. പാര്‍ട്ടി രഹസ്യരേഖകള്‍ എടുത്തതായി ചൂണ്ടിക്കാട്ടി ഇ.ഡിക്കെതിരേ തൃണമൂലും ഹരജി നല്‍കി. രണ്ട് ഹരജിയും ഇന്ന് പരിഗണിക്കും. ഇതോടൊപ്പം വീട്ടില്‍ അതിക്രമം കാണിച്ചെന്ന് ആരോപിച്ച് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ഐപാക് മേധാവിയുടെ കുടുംബത്തിന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലിസ് കേസുമെടുത്തു.
political tensions escalated in west bengal after the enforcement directorate raided ipac headquarters handling election campaigns allegations of data leakage emerged both sides moved court as trinamool congress filed a case against the ed deepening the confrontation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."