HOME
DETAILS

സ്കൂൾ ബാഗിന്റെ ഭാരം കുറയും: പൊതുവിദ്യാഭ്യാസ രംഗത്ത് വൻ പരിഷ്കാരം; കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം അറിയിക്കാൻ അവസരം

  
Web Desk
January 08, 2026 | 6:22 PM

school bag weight to be reduced major reforms in kerala general education students and parents can share feedback

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്കൊരുങ്ങി സർക്കാർ. കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും ക്ലാസ് മുറികളിലെ 'ബാക്ക് ബെഞ്ചർ' എന്ന വേർതിരിവ് ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്. വിദ്യാർഥികളുടെ ശാരീരിക ആരോഗ്യം മുൻനിർത്തി സ്കൂൾ ബാഗുകളുടെ ഭാരം ശാസ്ത്രീയമായി കുറയ്ക്കും. 

ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തി എല്ലാ കുട്ടികൾക്കും ഒരുപോലെ ശ്രദ്ധ ലഭിക്കുന്ന ജനാധിപത്യപരമായ പഠനാന്തരീക്ഷം ഉറപ്പാക്കും. ഇതോടെ 'ബാക്ക് ബെഞ്ചേഴ്‌സ്' എന്ന വിളിപ്പേര് ചരിത്രമാകും. വിദ്യാലയങ്ങളെ കൂടുതൽ ജനാധിപത്യപരവും കുട്ടികൾക്ക് ആനന്ദകരവുമായ ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.

എസ്‌സിഇആർടി (SCERT) തയ്യാറാക്കിയ ഈ കരട് റിപ്പോർട്ടിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ അവസരമുണ്ട്. കരട് റിപ്പോർട്ട് എസ്‌സിഇആർടി വെബ്‌സൈറ്റിൽ ലഭ്യമാണ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ജനുവരി 20 വരെ അഭിപ്രായങ്ങൾ സമർപ്പിക്കാം.

ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷം വരുന്ന അധ്യയന വർഷം (2026-27) മുതൽ തന്നെ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. വരും തലമുറയ്ക്കായി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

 

 

The Kerala Education Department is set to implement major reforms to reduce the weight of school bags and eliminate the 'backbencher' distinction in classrooms. Following the approval of a draft report by the State Curriculum Steering Committee, the government aims to create a more democratic and student-friendly learning environment from the 2026-27 academic year. Students, parents, and the public can submit their suggestions on the SCERT website until January 20



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  5 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  5 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  5 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  5 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  5 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  5 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  5 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  5 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  5 days ago