HOME
DETAILS
MAL
ഹരിയാനയില്‍ ഭൂകമ്പം; ഡല്‍ഹിയിലും ഗുഡ്ഗാവിലും പ്രകമ്പനം
backup
September 10 2016 | 16:09 PM
ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജാറില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും ഗുഡ്ഗാവിലും പ്രകമ്പനമുണ്ടായി. രാത്രി 8.57 മണിക്കാണ് ഭൂകമ്പമുണ്ടായത്.
ഡല്‍ഹിയില്‍ 30 സെക്കന്റ് നേരത്തേക്കും ഗുഡ്ഗാവില്‍ രണ്ടു മിനിറ്റ് നേരത്തേക്കും പ്രകമ്പനമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് 61 കിലോ മീറ്റര്‍ ദൂരമുള്ള ഝജ്ജാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നു ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു.
Earthquake of Magnitude:4.1, Occurred on:10-09-2016, 20:57:24 IST, Lat:28.6 N & Long: 76.6 E, Depth: 10 Km, Region:Jhajjar, Haryana
— India Met. Dept. (@Indiametdept) September 10, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."