ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം
ബംഗളൂരു:കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് വയസുകാരിയും.
ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം.
അതേസമയം തൃശൂര്‍ കുന്നംകുളത്തുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട്‌പേര്‍ മരിച്ചു. കുന്നംകുളം കാണിയാമ്പലില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം. കാവിലക്കാട് സ്വദേശികളായ കാവിലക്കാട് കൂളിയാട്ടില്‍ പ്രണവ് (26 ), കാവിലക്കാട് മമ്പറമ്പില്‍ ജിഷ്ണു (27 )എന്നിവരാണ് മരിച്ചത്.
കാണിപ്പയ്യൂരില്‍ നിന്നും ബൈക്കില്‍ വരികയായിരുന്നു ഇവര്‍. കാണിയാമ്പാല്‍ പനങ്ങായി ഇറക്കത്തില്‍ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുമറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."