HOME
DETAILS

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

  
Web Desk
January 09, 2026 | 7:54 AM

land-for-job-scam-lalu-prasad-yadav-family-charges-framed-delhi-court

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ജോലിക്ക് പകരമായി ഭൂമി കൈപ്പറ്റിയെന്ന കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. ലാലുവിനും ഭാര്യ റാബ്രി ദേവിക്കും മക്കള്‍ക്കും എതിരെ ഡല്‍ഹി റോസ് അവന്യു കോടതി കുറ്റം ചുമത്തി. കുടുംബം ക്രിമിനല്‍ സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ചുവെന്ന് കോടതി വ്യക്തമാക്കി. 

2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ലാലു പ്രസാദും കുടുംബവും ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്. പരസ്യങ്ങളോ വിജ്ഞാപനങ്ങളോ ഇല്ലാതെ രഹസ്യമായാണ് നിയമനങ്ങള്‍ നടത്തിയിരുന്നതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. 

ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, പെണ്‍മക്കള്‍ മിസ ഭാരതി, ഹേമ യാദവ് എന്നിവര്‍ ഇനി കോടതിയില്‍ വിചാരണ നേരിടണം. അതേസമയം, ലാലുവും കുടുംബവും സമര്‍പ്പിച്ച കുറ്റവിമുക്തരാക്കണമെന്ന ഹരജി കോടതി തള്ളി. 

അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 

കേസില്‍ ഉള്‍പ്പെട്ട 98 പേരില്‍ 46 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, 52 പ്രതികളെ വിട്ടയച്ചു. 

 

In a major setback for Rashtriya Janata Dal (RJD) chief Lalu Prasad Yadav and his family, a Delhi court has framed charges against them in the alleged “land-for-job” corruption case linked to railway recruitments. The Rouse Avenue Court held that Lalu Prasad Yadav, his wife Rabri Devi, and their children must face trial, observing that the family functioned as a “criminal syndicate.”

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  5 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  5 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  5 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  5 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  5 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  5 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  5 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  5 days ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  5 days ago