HOME
DETAILS

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

  
Web Desk
January 09, 2026 | 9:41 AM

kerala school kalotsavam yuvamorcha protest on stage name

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരിട്ടതിൽ നിന്ന് താമരയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച. തൃശൂർ ടൗൺഹാളിൽ കലോത്സവവുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ യോഗം നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലിസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് ടൗൺഹാളിന് മുന്നിൽ കുത്തിയിരുന്ന് യുവമോർച്ച  പ്രവർത്തകർ പ്രതിഷേധിച്ചു.

യുവമോർച്ച പ്രവർത്തകർ താമര പൂവുമായി എത്തിയാണ് പ്രതിഷേധിച്ചത്. വിദ്യാഭ്യാസ മന്ത്രിക്ക് നൽകാൻവേണ്ടിയാണ് യുവമോർച്ച പ്രവർത്തകർ താമരയുമായി എത്തിയത്. ദേശീയ പുഷ്പം എന്തിനാണ് വേദികളുടെ പേരിൽ നിന്ന് ഒഴിവാക്കുന്നത് എന്നാണ് പ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യം. എന്നാൽ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തത വരുത്തി. ഇതിനുമുമ്പ് തൃശൂരിൽ കലോത്സവം നടന്നപ്പോഴും വേദികൾക്ക് പൂക്കളുടെ പേരാണ് നൽകിയിരുന്നത് എന്ന് മന്ത്രി പറഞ്ഞു. അന്നും പട്ടികയിൽ താമര ഉണ്ടായിരുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.

താമര ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് കഴിഞ്ഞതവണത്തെ പോലെ ഇത്തവണയും പേര് നൽകാതിരുന്നത്. 'ഉത്തരവാദിത്വ കലോത്സവം' എന്നതാണ് ഇത്തവണത്തെ സ്‌കൂൾ കലാമേളയുടെ മുഖമുദ്രയെന്നും മന്ത്രി കൂട്ടിചേർത്തു. സൂര്യകാന്തി, ശംഖുപുഷ്പം, നീലക്കുറിഞ്ഞി, പവിഴമല്ലി, ചെമ്പരത്തി, തുമ്പപ്പൂ തുടങ്ങി 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  20 hours ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  21 hours ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  21 hours ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  21 hours ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  21 hours ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  21 hours ago
No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  21 hours ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  21 hours ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  a day ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  a day ago