HOME
DETAILS

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

  
Web Desk
January 09, 2026 | 9:43 AM

trinamool congress mps detained in delhi while protesting ed raid on i-pac office

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ 'ഐ-പാക്' ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടത്തിയ റെയ്ഡിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസിനു പുറത്ത് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു. മഹുവ മൊയ്ത്ര, ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെയുള്ള എംപിമാരെയാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

ഇരുവരെയും പൊലിസ് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോദിയുടെയും അമിത് ഷായുടെയും വൃത്തികെട്ട രാഷ്ട്രീയത്തെ തള്ളിക്കളയുന്നു എന്ന പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം. ഇ.ഡി റെയ്ഡ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് എം.പിമാര്‍ ചൂണ്ടിക്കാട്ടി.  പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അവഹേളിക്കാനുള്ള നീക്കം കൂടിയാണ് റെയ്‌ഡെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

''എങ്ങനെയാണ് ഇ.ഡിയെ ആഭ്യന്തര വകുപ്പ് ദുരുപയോഗം ചെയ്യുന്നത് എന്ന് പശ്ചിമ ബംഗാള്‍ മാത്രമല്ല ഇന്ത്യ മുഴുവനും കണ്ടു' മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്ട്രാറ്റജിക് വിവരങ്ങള്‍ കൊള്ളയടിക്കാനാണ് ഇ.ഡിയെ അവര്‍ അയച്ചിരിക്കുന്നതെന്ന് തുറന്നടിച്ച അവര്‍ തങ്ങളുടെ പാര്‍ട്ടിയുടെ സ്വത്തുക്കള്‍ മമത ബാനര്‍ജി സംരക്ഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ചയാണ് ഐപാകിന്റെ(ഐ.പി.എ.സി) കൊല്‍ക്കത്തയിലെ ഓഫിസില്‍ ഇ.ഡി റെയ്ഡ് നടത്തിയത്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചാണ് സാള്‍ട്ട് ലേക്കിലെ ഐപാക് ഓഫിസിലും ജെയിനിന്റെ ലൗഡന്‍ സ്ട്രീറ്റിലെ വസതിയിലും രാവിലെ ഏഴ് മുതല്‍ ഇ.ഡി പരിശോധന നടത്തിയത്.

ഇ.ഡി റെയ്ഡ് അറിഞ്ഞയുടന്‍ പാഞ്ഞെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ഏജന്‍സിയുടെ നടപടി പ്രതികാരമാണെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത പാര്‍ട്ടി രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥരില്‍നിന്ന് മമത തിരികെ വാങ്ങിയെന്നും ഇ.ഡി റെയ്ഡ് നടക്കുന്നതിനിടെ ഐപാക് ഓഫിസില്‍നിന്ന് പുറത്തുവരുന്ന മമതയുടെ കൈവശമുള്ള പച്ചനിറത്തിലുള്ള ഫയല്‍, പാര്‍ട്ടിയുടെ രഹസ്യങ്ങളാണെന്നും പിന്നാലെ റിപ്പോര്‍ട്ടുകളും വന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഐ.ടി വിഭാഗം, മീഡിയ സെല്‍ എന്നിവ കൈകാര്യം ചെയ്യുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഐപാക്. അര്‍ധ സൈനിക വിഭാഗത്തിന്റെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ് നടത്തിയത്. റെയ്ഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇ.ഡി പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്നതിനിടെ ഉച്ചയോടെയാണ് പൊലിസ് അകമ്പടിയോടെ പ്രതീക് ജെയിനിന്റെ വസതിയില്‍ മുഖ്യമന്ത്രി എത്തിയത്. 

പിന്നാലെ ഐപാക് ഓഫിസിലെത്തിയ മമത ഇ.ഡി ഉദ്യോഗസ്ഥരോട് റെയ്ഡിനെ കുറിച്ച് ആരാഞ്ഞു. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പാര്‍ട്ടി രേഖകള്‍ പിടിച്ചെടുത്തത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരില്‍നിന്ന് മമത പാര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകDEREളും വസ്തുക്കളും തിരികെ വാങ്ങിയത്. 

 

trinamool congress mps including mahua moitra and derek o’brien were detained by delhi police while protesting outside amit shah’s office against the ed raid on the party-linked i-pac office, alleging misuse of central agencies for political vendetta.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി' എസ്.ഐ.ടി ചോദ്യം ചെയ്യലില്‍ അടൂര്‍ പ്രകാശ്

Kerala
  •  17 hours ago
No Image

കളി കാര്യമായി; തൂങ്ങി മരിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം

National
  •  18 hours ago
No Image

ലോക ചരിത്രം മാറ്റിമറിച്ച് വൈഭവ്; തകർത്തെറിഞ്ഞത് ഒരുപിടി റെക്കോർഡുകൾ

Cricket
  •  19 hours ago
No Image

വിദ്യാഭ്യാസ വിപ്ലവ സ്വപ്നങ്ങൾ പങ്കുവച്ച് നാഷണൽ എഡ്യൂക്കേഷൻ കോൺക്ലേവ് 

Kerala
  •  19 hours ago
No Image

എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കാന്‍ നീതിന്യായ വകുപ്പ്

International
  •  19 hours ago
No Image

'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം'; യുഡിഎഫിനെ സ്വര്‍ണക്കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  20 hours ago
No Image

43 വർഷത്തെ ചരിത്രം സഞ്ജുവിലൂടെ നിലനിൽക്കുമോ? ലോകം കീഴടക്കാനൊരുങ്ങി ഇന്ത്യ  

Cricket
  •  20 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു 

Kerala
  •  20 hours ago
No Image

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 

Kerala
  •  21 hours ago
No Image

സഊദിക്ക് പകരം കസാക്കിസ്ഥാന്‍; 2029 ഏഷ്യന്‍ ശീതകാല ഗെയിംസ് വേദിയായി അല്‍മാട്ടി

Saudi-arabia
  •  21 hours ago