HOME
DETAILS

100 രൂപ കൊടുത്താൽ 11,02,654 ഇറാൻ റിയാൽ കിട്ടും; കുത്തനെ ഇടിഞ്ഞ് ഇറാൻ കറൻസി, നാടെങ്ങും കലാപം 

  
January 09, 2026 | 10:29 AM

iran currency fell down leads to riot and protest in the country

ടെഹ്‌റാൻ: 2025 ഡിസംബർ അവസാനത്തിൽ ആരംഭിച്ച ഇറാനിലെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ശക്തമായതോടെ സമ്പദ് വ്യവസ്ഥ പൂർണമായും തകർന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. കേവലം രാഷ്ട്രമായ കാരണങ്ങൾ കൊണ്ടല്ല ഇറാനിൽ ആഭ്യന്തര പ്രതിഷേധങ്ങൾ അണപൊട്ടിയത് എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ അവസ്ഥ. ഒരുവശത്ത് അമേരിക്ക നടത്തുന്ന ഇടപെടലും കലാപകാരികൾക്ക് നൽകുന്ന സഹായവും കലാപത്തെ ശക്തമാക്കുന്നുണ്ടെങ്കിലും മറുവശത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്.

1 ഇറാനിയൻ റിയാലിന്റെ മൂല്യം യുഎസ് ഡോളറിന് ഏകദേശം 1.4 ദശലക്ഷമായി ഇടിഞ്ഞതാണ് പെട്ടെന്നുള്ള പ്രക്ഷോഭത്തിന് കാരണമായത്. പണപ്പെരുപ്പം 50% കവിഞ്ഞതും, ഭക്ഷ്യവസ്തുക്കളുടെ വില വർഷം തോറും 70% ത്തിലധികം ഉയർന്നതും, വേതനത്തിന് ഒറ്റരാത്രികൊണ്ട് മൂല്യം നഷ്ടപ്പെട്ടതും ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതും പ്രക്ഷോഭം ശക്തമാകാൻ കാരണമായി.

2026-01-0915:01:18.suprabhaatham-news.png
 
 

സാധാരണ ഉണ്ടാകുന്ന പോലെ ഇറാനിലെ പ്രക്ഷോഭം യൂണിവേഴ്‌സിറ്റി കാമ്പസുകളിലോ സാമൂഹിക നിയന്ത്രണങ്ങളെച്ചൊല്ലിയോ അല്ല ഉണ്ടായത് എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രതീകാത്മകവും പ്രായോഗികവുമായ ഹൃദയമായ ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് 31 പ്രവിശ്യകളിലേക്കും അതിവേഗം വ്യാപിച്ചു. 

2022 ൾ ഉണ്ടായ കലാപത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ പ്രതിഷേധത്തിന് പിന്നിൽ ധാർമിക രോഷത്തിന് പുറമെ സാമ്പത്തികവും കടുത്ത കാരണമായിട്ടുണ്ട്. പണം ഇനി പ്രവർത്തിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ ആളുകൾ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലേക്ക് എത്തി. ധാർമ്മിക രോഷം വിഭാഗീകരിക്കാനോ വൈകിപ്പിക്കാനോ കഴിയും. എന്നാൽ സാമ്പത്തിക പക്ഷാഘാതം ഉണ്ടാക്കുന്ന മുറിവ് അത്രപെട്ടെന്ന് ഉണക്കാൻ സാധിക്കില്ല.

2026-01-0915:01:08.suprabhaatham-news.png
 
 

വ്യാപാരികൾ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽ നിന്നുള്ള മനുഷ്യരും കലാപത്തിന്റെ ഭാഗമായിട്ടുണ്ട്. നഗരങ്ങളാണ് സാധാരണ പ്രതിഷേധങ്ങൾക്ക് വേദിയാകാറുള്ളത് എങ്കിൽ, ചെറിയ പട്ടണങ്ങളും സാമ്പത്തികമായി അരികുവൽക്കരിക്കപ്പെട്ട പ്രദേശങ്ങളും ഇപ്പോഴത്തെ സമരത്തിന്റെ ഭാഗമാണ്. കാരണം കറൻസിയുടെ മൂല്യമിടിഞ്ഞത് എല്ലാഭാഗത്തും ബാധിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാണ് രാജ്യത്ത് ഭരണകൂടം താഴെ വീണാൽ പോലും സ്ഥിതിഗതികൾ സാധാരണയാകാൻ കാലങ്ങൾ എടുത്തേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  5 days ago
No Image

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

Kerala
  •  5 days ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  5 days ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  5 days ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  5 days ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  5 days ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  5 days ago
No Image

'55 ഇഞ്ച് നെഞ്ചളവ് എവിടെ?'; പാർലമെന്റിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

National
  •  6 days ago
No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  6 days ago