HOME
DETAILS
MAL
തേനീച്ചവളര്‍ത്തലില്‍ പരിശീലനം
backup
September 10 2016 | 18:09 PM
കോട്ടയം :തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം സെപ്റ്റംബര്‍ 20-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനഫീസ് 400 രൂപ (സേവനികുതി പുറമെ). പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്, ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, 50 ശതമാനവും റബ്ബറുത്പാദകസംഘത്തില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം 25 ശതമാനവും ഫീസിനത്തില്‍ ഇളവു ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481- 2351313, 2353127.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."