HOME
DETAILS

ആ നാലംഗ കുടുംബം ഇനിയില്ല; ഉറങ്ങിക്കിടന്ന മക്കൾക്ക് നേരെയും വെടിയുതിർത്തു, നാടിനെ കണ്ണീരിലാഴ്ത്തി കുടുംബനാഥന്റെ കടുംകൈ

  
Web Desk
January 09, 2026 | 12:15 PM

firozpur horror builder shoots sleeping daughters and wife ends own life in punjab

ഫിറോസ്‌പൂർ: പഞ്ചാബിലെ ഫിറോസ്‌പൂർ ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ. മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം അമൻദീപ് സിംഗ് എന്ന 42-കാരൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം പുറംലോകം അറിഞ്ഞത്.

അടച്ചിട്ട വാതിൽ തുറന്നപ്പോൾ കണ്ടത് രക്തക്കളം

വ്യാഴാഴ്ച രാവിലെ ജോലിക്കായി എത്തിയ വീട്ടുജോലിക്കാരി വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടപ്പോൾ. പലതവണ വിളിച്ചിട്ടും വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ ഇവർ മുകൾനിലയിലെ വാടകക്കാരെ വിവരമറിയിച്ചു. തുടർന്ന് അയൽവാസികൾ ചേർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന നാല് മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

പിസ്റ്റൾ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് പൊലിസ്

കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് അമൻദീപിന്റെ പിസ്റ്റൾ പൊലിസ് കണ്ടെടുത്തു. അമൻദീപ് സിംഗ് പ്രദേശത്തെ അറിയപ്പെടുന്ന ബിൽഡറും ഫിനാൻഷ്യറുമാണ്. കൂടാതെ ഒരു സലൂണും ഇയാൾ നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യതകളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ഇത്തരമൊരു കടുംകൈയിലേക്ക് ഇയാളെ നയിച്ചതെന്ന് പൊലിസ് പരിശോധിച്ച് വരികയാണ്.

തുമ്പുണ്ടാക്കാൻ ഫോറൻസിക് സംഘവും സിസിടിവിയും

സീനിയർ പൊലിസ് സൂപ്രണ്ട് ഭൂപീന്ദർ സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം സ്ഥലത്തെത്തി.ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു. മുകൾനിലയിലെ താമസക്കാരന്റെയും അയൽവാസികളുടെയും മൊഴികൾ രേഖപ്പെടുത്തി.വീട്ടിലേക്കോ പരിസരത്തോ അപരിചിതർ ആരെങ്കിലും വന്നിരുന്നോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലിസ്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഫിറോസ്‌പൂരിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി ഒരു കുടുംബം മുഴുവൻ ഇല്ലാതായതിന്റെ ഞെട്ടലിലാണ് ഗ്രാമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  6 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  6 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  6 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  6 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  6 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  6 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  6 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  6 days ago