6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം 2027 ൽ; കൂടുതലറിയാം
ദുബൈ: 2027 ഓഗസ്റ്റ് രണ്ടിന് ലോകം ഒരു അപൂർവ്വ ആകാശക്കാഴ്ചക്ക് സാക്ഷിയാകും. 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ ഗ്രഹണം 2027 ഓഗസ്റ്റ് രണ്ടിന് സംഭവിക്കും. 6 മിനിറ്റും 23 സെക്കൻഡുമാണ് ഈ ഗ്രഹണത്തിന്റെ ദൈർഘ്യം.
എപ്പോൾ, എവിടെ കാണാം?
സ്പേസ്.കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സ്പെയിൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, യെമൻ, സഊദി അറേബ്യ തുടങ്ങി മൂന്ന് ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കും. മാത്രമല്ല, ഈജിപ്തിലെ ലക്സർ പോലുള്ള നഗരങ്ങൾ ആറ് മിനിറ്റിലധികം പൂർണ അന്ധകാരത്തിന് സാക്ഷ്യം വഹിക്കും. ഓഗസ്റ്റിൽ തെളിഞ്ഞതും വരണ്ടതുമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങൾ ഗ്രഹണം നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളാണ്.
അതേസമയം, ഓരോ രാജ്യങ്ങളിലെയും പ്രാദേശിക സമയത്തിനനുസരിച്ച് ഗ്രഹണ സമയത്തിലും വ്യത്യാസങ്ങൾ വരാം. സ്പെയിനിൽ പ്രാദേശിക സമയം ഉച്ചക്ക് 1.30 നും 2.00 നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുകയെങ്കിൽ, ഈജിപ്തിലും, ലിബിയയിലും ഉച്ചക്ക് 2.00 നും 2.30 നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുക.
എന്നാൽ, ഇന്ത്യയിലെ ജ്യോതിശാസ്ത്ര പ്രേമികൾക്ക് നിരാശപ്പെടേണ്ട സാഹചര്യമാണ്. ഇന്ത്യയിൽ ഭാഗിക ഗ്രഹണം ദൃശ്യമാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
2026 ലെ പ്രധാന ജ്യോതി ശാസ്ത്ര സംഭവങ്ങൾ
ദുബൈ അസ്ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കുന്നതനുസരിച്ച് 2026 ൽ ദുബൈയിൽ ടെലസ്കോപ്പ് ഉപയോഗിക്കാതെ തന്നെ ഉൽക്കാവർഷങ്ങൾ, സൂപ്പർ മൂണുകൾ തുടങ്ങിയ ആകാശ വിസ്മയങ്ങൾ കാണാനാകും. അതേസമയം, 2026 ൽ യുഎഇയിൽ ഒരു ഗ്രഹണവും ദൃശ്യമാകുകയില്ല.
On August 2, 2027, the world will witness the 21st century's longest total solar eclipse, lasting 6 minutes and 23 seconds. The path of totality will traverse parts of Europe, Africa, and the Middle East, bringing total darkness to cities in Morocco, Egypt, and Saudi Arabia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."