HOME
DETAILS

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

  
Web Desk
January 09, 2026 | 1:52 PM

abu dhabi has launched the bark initiative aiming to establish a better network of electric vehicle charging stations across the emirate

ദുബൈ: കൂടുതൽ മികച്ച ഇലക്ട്രിക് വാഹന ചാർജിം​ഗ് സ്റ്റേഷനുകളുടെ ശൃംഖല ഒരുക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ച് അബൂദബി. ബാർക്ക് എന്നാണ് ഈ സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്. 360 കിലോവാട്ട് ശേഷിയുള്ള 50 ചാർജറുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. വെറും മൂന്ന് മിനിറ്റ് ചാർജ് ചെയ്താൽ ഏകദേശം 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ആവശ്യമായ ഊർജ്ജം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

മനാരത്ത് അൽ സാദിയാത്ത്, മിന മാർക്കറ്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ ആശുപത്രി, തവാം ഹോസ്പിറ്റൽ, അൽ ജിമി മാൾ തുടങ്ങി അബൂദബിയിലെയും അൽ ഐനിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. TAQA യും അബൂദബി ഊർജ്ജ വകുപ്പും സംയുക്തമായി ആരംഭിച്ച ഈ സംരംഭ പ്രകാരം ഒരു വാഹനത്തിന്റെ ഓരോ നാലാമത്തെ ചാർജിം​ഗ് സൗജന്യമായിരിക്കും.  

2026 ജനുവരി 13ന് അബൂദബി സുസ്ഥിരതാ വാരത്തോടനുബന്ധിച്ച് ചാർജിം​ഗ് പോയിന്റുകളുടെ ആദ്യ ഘട്ട പ്രവർത്തനം ആരംഭിക്കും. തുടർന്ന്, ആദ്യ ആഴ്ചയിൽ ഉപഭോക്താക്കൾക്ക് ചാർജിം​ഗ് സൗജന്യമായിരിക്കും. 

2050 ആകുമ്പോഴേക്കും യുഎഇയിലെ ആകെ വാഹനങ്ങളുടെ 50 ശതമാനം ഇല്ക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന നാഷണൽ എയർ ക്വാളിറ്റി അജൻഡ 2031, യുഎഇ നാഷണൽ ഇലക്ട്രിക് വെഹിക്കിൾ പോളിസി എന്നി പദ്ധതികളുമായി യോജിക്കുന്നതാണ് ഈ സംരംഭം. 

Abu Dhabi has launched the BARK initiative, aiming to establish a robust network of electric vehicle charging stations across the emirate. The project includes installing ultra-fast chargers capable of charging EVs up to 100 km in just three minutes ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  7 minutes ago
No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  29 minutes ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  an hour ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  an hour ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  2 hours ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  2 hours ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  2 hours ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  2 hours ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  3 hours ago