ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്നു കേട്ട പ്രമുഖ വ്യക്തികളിലേക്ക് അന്വേഷണം ഇനിയും എത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. അന്വേഷണം കൃത്യമായ ദിശയിൽ നടക്കണമെന്നും കുറ്റവാളികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക അന്വേഷണസംഘം (SIT) വെള്ളിയാഴ്ച പുലർച്ചെ മുതൽ നടത്തിയ ദീർഘനേരത്തെ ചോദ്യംചെയ്യലിന് ശേഷമാണ് തന്ത്രി കണ്ഠരര് രാജീവറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിരുന്നു. ഇത് കേസിൽ നിർണായകമായി.
അതേസമയം, താൻ നിരപരാധിയാണെന്നും തന്നെ കേസിൽ മനഃപൂർവം കുടുക്കിയതാണെന്നുമാണ് കണ്ഠരര് രാജീവരുടെ വാദം. വൈദ്യപരിശോധനയ്ക്ക് ശേഷം കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Following the arrest of former Sabarimala Tantri Kandararu Rajeevaru in connection with the gold theft case, AICC General Secretary K.C. Venugopal MP stated that the investigation has yet to reach several prominent figures whose names were previously linked to the scandal. Speaking in Vadakara, Venugopal demanded a thorough probe to bring all those involved to justice, while the arrested Tantri claimed he was being framed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."