ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ
ന്യൂഡൽഹി: രാജ്യത്ത് രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും വർദ്ധിച്ച് വരുമ്പോൾ റെക്കോർഡ് നേട്ടങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ബജറ്റ് സമ്മേളനത്തിനൊരുങ്ങുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 28-ന് ആരംഭിക്കുമെന്നും 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1-ന് അവതരിപ്പിക്കുമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ഇത്തവണ ഫെബ്രുവരി ഒന്ന് ഞായറാഴ്ച ആയിരുന്നിട്ടും അവധി മാറ്റിവെച്ച് ബജറ്റ് അവതരിപ്പിക്കാനുള്ള തിരക്കിലാണ് കേന്ദ്ര സർക്കാർ.
തുടർച്ചയായി ഒൻപതാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ നിർമല സീതാരാമൻ ഒരുങ്ങുമ്പോൾ, സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസഹമാകുകയാണെന്ന വിമർശനം ശക്തമാണ്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 10 ബജറ്റുകൾ എന്ന റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് ഇവർ. എന്നാൽ മുൻ ബജറ്റുകളിലെ പല വാഗ്ദാനങ്ങളും പാഴ്വാക്കായി തുടരുമ്പോഴാണ് പുതിയ ബജറ്റുമായി സർക്കാർ എത്തുന്നത്.
ജനുവരി 28-ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തോടെയാണ് തുടക്കം. ജനുവരി 29-ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ സമർപ്പിക്കും. ഫെബ്രുവരി 1 ഞായറാഴ്ചയാണ് ബജറ്റ് അവതരണം നടക്കുക. ഫെബ്രുവരി 13 വരെയാണ് ആദ്യ ഘട്ടം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 9-ന് സഭ വീണ്ടും ചേരും. ഏപ്രിൽ 2 ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് സമാപനമാകും.
കഴിഞ്ഞ ബജറ്റുകളിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിട്ട അവഗണന ഇത്തവണയും ആവർത്തിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലോ കേന്ദ്രം പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. 2024-ൽ മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ, കോർപ്പറേറ്റുകളെ സഹായിക്കുന്ന നയങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഈ ബജറ്റ് സമ്മേളനം നടക്കുന്നത്. സീതാരാമൻറെ ഈ "ഒൻപതാം ഉഴം" പാവപ്പെട്ടവന്റെ കുടുംബ ബജറ്റ് തകർക്കുമോ അതോ ആശ്വാസമാകുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.
The Parliament's Budget Session is set to commence on January 28, 2026, with an address by the President. Union Minister Kiren Rijiju announced that Finance Minister Nirmala Sitharaman will present the Union Budget 2026-27 on February 1, notably a Sunday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."