യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം
അബൂദബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ശനിയാഴ്ച രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ പലയിടങ്ങളിലും കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങളുണ്ടാകും. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാനും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി തീരദേശ മേഖലകളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അതേസമയം, രാജ്യത്തെ കുറഞ്ഞ താപനില 8°C വരെയും ഉയർന്ന താപനില 25°C വരെയുമായിരിക്കും. ശനിയാഴ്ച അബൂദബിയിലെ പരമാവധി താപനില 23°C ആണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ ആകാനും സാധ്യതയുണ്ട്.
The National Centre of Meteorology (NCM) has forecasted cloudy skies and a probability of isolated rainfall across the northern and eastern parts of the UAE this Saturday. Residents are advised to expect increased humidity and morning mist in coastal areas, with temperatures dipping as low as 8°C in some regions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."