HOME
DETAILS

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

  
Web Desk
January 09, 2026 | 6:27 PM

refused to return after dispute husband beats wife to death with wooden plank in front of son

ബെംഗളൂരു: പിണക്കം അവസാനിപ്പിച്ച് കൂടെ വരണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് നഞ്ചൻകോട്ടിൽ ഭർത്താവ് ഭാര്യയെ പട്ടിക കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കലാലെ സ്വദേശിനിയായ സുധ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷിനെ (35) പൊലിസ് അറസ്റ്റ് ചെയ്തു.

13 വർഷം മുമ്പാണ് ഇവരുടെയും വിവാഹം. എന്നാൽ മഹേഷിന്റെ മദ്യപാനത്തെയും ഗാർഹിക പീഡനത്തെയും തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. മദ്യത്തിന് അടിമയായ മഹേഷിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സുധ മകനോടൊപ്പം അമ്മയുടെ വീട്ടിലേക്ക് മാറിയത്. പലതവണ തിരികെ വരണമെന്ന് മഹേഷ് ആവശ്യപ്പെട്ടെങ്കിലും ക്രൂരമായ മർദ്ദനം ഭയന്ന് സുധ ഇതിന് തയ്യാറായിരുന്നില്ല. ഒരാഴ്ച മുൻപും മഹേഷ് വീട്ടിലെത്തി സുധയെ നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇന്ന് രാവിലെ സുധ താമസിക്കുന്ന വീട്ടിലെത്തിയ മഹേഷ് വീണ്ടും തർക്കത്തിലേർപ്പെട്ടു. വാക്കുതർക്കം രൂക്ഷമായതോടെ സമീപത്തിരുന്ന പട്ടിക കഷ്ണമെടുത്ത് സുധയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുധ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഹേഷിനെ തടഞ്ഞുവെച്ച് പൊലിസിൽ ഏൽപ്പിച്ചത്. പിതാവ് അമ്മയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ഇവരുടെ മകൻ പൊലിസിന് മൊഴി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നഞ്ചൻകോട് പൊലിസ് അറിയിച്ചു.

 

 

a 30-year-old woman named sudha was murdered by her husband, mahesh, in nanjangud after she refused to reconcile and return to his home. the couple had been living apart for two years due to mahesh's chronic alcoholism and history of domestic abuse. during a heated argument at her mother's house, mahesh attacked sudha with a wooden plank, causing a fatal head injury. the incident reportedly took place in front of their son, who later testified about his father’s habitual violence. local residents detained mahesh and handed him over to the police, who have since registered a murder case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  a day ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  a day ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  a day ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  a day ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  a day ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  a day ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  a day ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  a day ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  a day ago