HOME
DETAILS

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

  
January 10, 2026 | 1:51 AM

 serious health issue affecting an astronaut nasa plans to end the crew-11 mission early

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു യാത്രികന് ഗുരുതര ആരോഗ്യപ്രശ്നമെന്ന് നാസ. ഇതുമൂലം ക്രൂ 11 ദൗത്യം ഒരുമാസം മുമ്പേ അവസാനിപ്പിക്കാനും നാലംഗസംഘത്തെ ഉടൻ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും തീരുമാനിച്ചു. എന്നാൽ, ഏതു സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

ഐ.എസ്.എസിന്റെ 25 വർഷത്തെ ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ഒരാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാകുന്നതും അടിയന്തര മടക്കം വേണ്ടിവരുന്നതും. മിഷൻ കമാൻഡറായ നാസയുടെ സെന കാർഡ്മാൻ, മിഷൻ പൈലറ്റായ നാസയുടെ തന്നെ മൈക്ക് ഫിൻകെ, മിഷൻ സ്പെഷലിസ്റ്റുകളായ ജാപ്പനീസ് ബഹിരാകാശ ഏജൻസി ജാക്സയുടെ കിമിയ യുവി, റഷ്യൻ ബഹിരാകാശ ഏജൻസിയുടെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരടങ്ങുന്നതാണ് ക്രൂ 11 സംഘം.

കഴിഞ്ഞ എട്ടിന് സെന കാർഡ്മാനും മൈക്ക് ഫിൻകെയും ചേർന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. എന്നാലിത് അവസാന നിമിഷം മാറ്റി. രണ്ടിലൊരാൾക്ക് ആരോഗ്യപ്രശ്നം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിൻമാറ്റമെന്ന് അറിയിപ്പുണ്ടായിരുന്നു. ആ വ്യക്തിയുടെ സുരക്ഷ കണക്കിലെടുത്ത് തന്നെയാണ് ക്രൂ 11 ദൗത്യം വെട്ടിച്ചുരുക്കുന്നതും. 24 മണിക്കൂറിനുള്ളിൽ ക്രൂ 11ന്റെ തിരിച്ചുവരവിനുള്ള സമയവും തീയതിയും പ്രഖ്യാപിക്കും.

nasa said a serious health issue affecting an astronaut on the international space station has led to the decision to end the crew-11 mission early and bring the four-member team back to earth, without revealing the astronaut’s identity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  15 hours ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  15 hours ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  15 hours ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  16 hours ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  16 hours ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  16 hours ago
No Image

ഇന്ത്യയും ഫ്രാന്‍സും 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു; എവറസ്റ്റിന് മുകളിലൂടെ പറക്കാന്‍ ശേഷിയുള്ള ലോകത്തെ ഏക ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടും 

latest
  •  11 hours ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  16 hours ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  16 hours ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  16 hours ago