HOME
DETAILS

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

  
വി.കെ പ്രദീപ് 
January 10, 2026 | 2:51 AM

kerala government has yet to take any decision on creating  648 posts in the state excise department

കണ്ണൂർ: സംസ്ഥാനത്തെ എക്‌സൈസ് വകുപ്പിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന കമ്മിഷണറുടെ ശുപാർശയിൽ എട്ടുമാസമായി ഒരു തീരുമാനവുമെടുക്കാതെ സർക്കാർ. 2025 ഏപ്രിൽ 24നാണ് എക്‌സൈസ് കമ്മിഷണർ ഇതുസംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകിയത്. 17 റേഞ്ച് ഓഫിസ് രൂപീകരിക്കുന്നതിനും  442 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും ക്രൈംബ്രാഞ്ച് വിപുലീകരിച്ച് പുതിയ 13 തസ്തിക സൃഷ്ടിക്കുന്നതിനും ചെക്‌പോസ്റ്റുകളിലെ അംഗബലം കൂട്ടുന്നതിന്  94 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായിരുന്നു ശുപാർശ.
 
കെ.ഇ.എം.യു യൂനിറ്റിൽ  72 തസ്തികകളും 27 പുതിയ ഡ്രൈവർ തസ്തികയും സൃഷ്ടിക്കണമെന്നും ശുപാർശയിലുണ്ടായിരുന്നു. 2025 ഫെബ്രുവരി 17ന് പൊതുപ്രവർത്തകൻ കാസർകോട് ചെമ്പ്രകാനത്തെ എം.വി ശിൽപരാജ് എക്‌സൈസ് വകുപ്പിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്, കണക്കുകൾ സഹിതം വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു കമ്മിഷണറുടെ നടപടി. വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അപേക്ഷ നൽകിയതായി ശിൽപരാജ് അറിയിച്ചു.

eight months after the excise commissioner recommended creating 648 posts in the state excise department, the government has yet to take any decision. the recommendation was submitted to the government on april 24, 2025.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ പുഴയോരത്ത് തൂങ്ങിമരിച്ചു,അന്വേഷണം

Kerala
  •  3 days ago
No Image

മുഖ്യപ്രതിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്  ജാമ്യം

Kerala
  •  3 days ago
No Image

കോഴിക്കോട് മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Kerala
  •  3 days ago
No Image

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും, സൗജന്യ ഗ്യാസ് സിലിണ്ടര്‍; വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ.യുടെ രണ്ടാംഘട്ട പ്രകടന പത്രിക 

National
  •  3 days ago
No Image

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍

Kerala
  •  3 days ago
No Image

മാവേലിക്കര മുന്‍ എം.എല്‍.എ എം.മുരളി അന്തരിച്ചു

Kerala
  •  3 days ago
No Image

താഴേക്കിറങ്ങി.. സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, പവന് 3680 രൂപ കുറഞ്ഞു

Economy
  •  3 days ago
No Image

അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; റോയി വർഗീസിന്റേത് മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം

Saudi-arabia
  •  3 days ago
No Image

എലിക്ക് വിഷം വെയ്ക്കുന്നതിനിടെ വിഷം ഗ്ലാസിലേക്ക് തെറിച്ച് വീണു; അറിയാതെ അതേ ​ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  3 days ago
No Image

'പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല, ആരുടേയും കള്ളപ്പണവുമില്ല: സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

Kerala
  •  3 days ago