കെ.ജി.എന്‍.എ അസോസിയേഷന് തെരഞ്ഞെടുപ്പ്
തൊടുപുഴ: കേരള സര്‍ക്കാര്‍ നഴ്സസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി പി. ഉഷാദേവിയെയും(കോഴിക്കോട്) ജനറല്‍ സെക്രട്ടറിയായി ഒ.എസ് മോളിയെയും(കണ്ണൂര്‍) തൊടുപുഴയില്‍ ചേര്‍ന്ന 59-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സി.ജി രാധാകൃഷ്ണനാണ് (കോഴിക്കോട്) ട്രഷറര്‍.
വൈസ് പ്രസിഡന്റുമാരായി സി.ടി നുസൈബ (മലപ്പുറം), കെ.പി ഷീല (ആലപ്പുഴ), കെ.ഒ റീത്ത(എറണാകുളം) എന്നിവരെയും സെക്രട്ടറിമാരായി കെ.എം സോഫി (കോട്ടയം), ടി. സുബ്രഹ്മണ്യന് (തിരുവനന്തപുരം), എന്‍.ബി സുധീഷ്കുമാര്‍(തൃശൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ബേബി സുധീഷ് (കണ്ണൂര്‍), സി.എ ബെന്നി (തൃശൂര്‍) എന്നിവര്‍ ഓഡിറ്റര്‍മാരാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍: വി.ആര് രാജു(കാസര്‍ഗോഡ്), പി.വി അരുണ്‍കുമാര്‍(വയനാട്), എം. ജയശ്രീ(പാലക്കാട്), ഷൈനി ആന്റണി(തൃശൂര്‍), എം.ആര് രജനി (ഇടുക്കി), ജി. ലളിത(കൊല്ലം), കെ.കെ വത്സമ്മ(പത്തനംതിട്ട), ബി. ബീന, പി. നിഷ ബീവി (ഇരുവരും തിരുവനന്തപുരം). 25 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."