ബാഖവി മജ്ലിസുല്‍ ഉലമാ ദശവാര്‍ഷികം ഡിസംബറില്‍
കോഴിക്കോട്: സമുദായം നേരിടുന്ന വെല്ലുവിളികളെ പണ്ഡിതരുടെ നേതൃത്വത്തില്‍ കരുതലോടെ നേരിടണമെന്നും രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരേ ജാഗരൂകരാകണമെന്നും കേരള ബാഖവി മജ്ലിസുല്‍ ഉലമ ആവശ്യപ്പെട്ടു.
സംഘടനയുടെ ദശവാര്‍ഷികം ഡിസംബറില്‍ കോഴിക്കോട്ട് നടക്കും. എ.കെ യൂസഫ് ബാഖവി ചെയര്‍മാനും പി.കെ.എം മുബാറക് ബാഖവി കണ്‍വീനറുമായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. എ.കെ യൂസുഫ് ബാഖവി അധ്യക്ഷനായി. കെ. അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു.
ഡോ. അലി അസ്ഗര്‍ ബാഖവി കാവനൂര്‍, കെ. ഹുസൈന് ബാഖവി, കെ. അബ്ദുല്ല ബാഖവി വാവാട്, കെ.കെ അഹമ്മദ് കുട്ടി ബാഖവി, ഇ.ടി മുഹമ്മദ് ബാഖവി, പി.ടി അബ്ദുല്ല ബാഖവി, പി.കെ അബ്ദുല്ല ബാഖവി കോഴിക്കോട്, പി.കെ.എം മുബാറക് ബാഖവി, കെ.വി അബ്ദുല്‍ ഖാദിര്‍ ബാഖവി, കെ. മുഹ്യിദ്ദീന് കുട്ടി ബാഖവി, ബി. അബ്ദുറഹ്മാന് ബാഖവി മണ്ണാന്ചോല സംസാരിച്ചു. യു.കെ അബ്ദുല്‍ ലത്തീഫ് ബാഖവി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."