HOME
DETAILS

ലോക റെക്കോർഡ്‌ കയ്യകലെ; കോഹ്‌ലിയുടെ 25 റൺസിൽ സച്ചിൻ വീഴും

  
January 10, 2026 | 12:04 PM

virat kohli need 25 runs to create a historical record in international cricket

ഇന്ത്യ-ന്യൂസിലാൻഡ് മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. വഡോദരയിലാണ് ആദ്യ മത്സരം നടക്കുന്നത്.  ഈ പരമ്പരയിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിക്ക് ഒരു ചരിത്രനേട്ടം സ്വന്തമാക്കാൻ സാധിക്കും. ഇന്റർനാഷണൽ ക്രിക്കറ്റിൽ 28,000 റൺസ് പൂർത്തിയാക്കാനുള്ളത് അവസരമാണ് കോഹ്‌ലിക്കുള്ളത്. ഈ നേട്ടത്തിലെത്താൻ 25 റൺസ് കൂടിയാണ് വേണ്ടത്.

25 റൺസ് കൂടി നേടിയാൽ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമായും കോഹ്‌ലി മാറും. കുമാർ സംഗക്കാര, സച്ചിൻ ടെണ്ടുൽക്കർ എന്നിവർ മാത്രമാണ് ഇതിനു മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് പൂർത്തിയാക്കിയത്. സംഗക്കാര 28,016 റൺസും സച്ചിൻ 34,357 റൺസുമാണ് നേടിയിട്ടുള്ളത്. ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 

ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന താരമായും കോഹ്‌ലി മാറും. സച്ചിൻ 644 ഇന്നിംഗ്‌സുകളിൽ നിന്നും 28000 റൺസ് സ്വന്തമാക്കിയത്. സംഗക്കാര 666 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. കോഹ്‌ലി ഇതുവരെ 623 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് 27975 റൺസ് നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സച്ചിനേക്കാളും സംഗക്കാരായേക്കാളും കുറവ് ഇന്നിംഗ്‌സുകളിൽ നിന്നും കോഹ്‌ലിക്ക് ഈ റെക്കോർഡ് കൈപ്പിടിയിലാക്കാം. 

2025ൽ ഏകദിനത്തിൽ ഇന്ത്യയ്ക്കായി മിന്നും പ്രകടനമായിരുന്നു വിരാട് കോഹ്‌ലി പുറത്തെടുത്തത്. 2025 അവസാനിക്കുമ്പോൾ ഐസിസി ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് കോഹ്‌ലി ഫിനിഷ് ചെയ്തത്.

സൗത്ത് ആഫ്രിക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടി മിന്നും പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് കോഹ്‌ലി ഐസിസി റാങ്കിങ്ങിൽ നേട്ടം ഉണ്ടാക്കിയത്. ആ പരമ്പരയിൽ 302 റൺസ് ആണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നത്. 2025ൽ 13 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികൾ അടക്കം 651 റൺസ് ആണ് കോഹ്‌ലി നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം 2026ലും ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ് 

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഢി, അർഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാൾ.

The three-match ODI series between India and New Zealand begins tomorrow. The first match will be played in Vadodara. Indian superstar Virat Kohli can achieve a historic feat in this series. Kohli has the opportunity to complete 28,000 runs in international cricket. He needs 25 runs to reach this milestone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  a day ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  a day ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  a day ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  a day ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a day ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  a day ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  a day ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  a day ago